കള്ളൻ കള്ളൻ, ഇതു ഭീംസിങ് മകൻ രാംസിംഗ്‌ രണ്ടാം ഭാഗം…

കള്ളൻ കള്ളൻ എന്നു വിളിച്ചു കൂവിക്കൊണ്ട്‌ കള്ളൻ തന്നെ ഓടിയാൽ അവനോടൊപ്പം നാട്ടുകാരും ചേർന്ന് ഇല്ലാത്ത കള്ളന്റെ പുറകെ ഓടുമെന്നത് കള്ളന്മാരുടെ ആഗോള തന്ത്രം.  ഈ തന്ത്രം പല കള്ളന്മാരും വളരെ വിദഗ്ധമായി നടപ്പാക്കി വിജയിച്ചിട്ടുണ്ടെങ്കിലും ഭീംസിങ് മകൻ രാംസിംഗും സുഹൃത്ത് മാധവനും ചേർന്നുള്ള കള്ളനും പോലീസും കളിയിൽ നാടകം പൊളിഞ്ഞു പാളീസായിട്ടും നാട്ടുകാരെയെല്ലാം അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ രാംസിംഗ് കയ്യടി നേടി.  ഏതാണ്ടിതുപോലെ ഹീറോ ചമയാൻ ഇന്നലെ ചില യുഡിഎഫ് നേതാക്കൾ ചാനൽ ചർച്ചകൾക്കെത്തിയിരുന്നു.  കഴിഞ്ഞ സർക്കാർ ഒപ്പുവച്ച വിഴിഞ്ഞം കരാറിലെ വ്യവസ്ഥകൾ സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നു തൊണ്ടി സഹിതമാണ് സിഎജി ഇന്നലെ പിടികൂടിയത്.  കള്ളൻ മാധവന്റെ തന്ത്രം എടുത്തു പ്രയോഗിക്കാൻ ശ്രമിച്ച യുഡിഎഫ് നേതാക്കളുടെ…

"കള്ളൻ കള്ളൻ, ഇതു ഭീംസിങ് മകൻ രാംസിംഗ്‌ രണ്ടാം ഭാഗം…"

വാർഷികം കൊഴുക്കട്ടെ, നായകൾ ഭരിക്കട്ടെ, ഇതു പുരോഗമന പുഷ്കല കാലം !

ചോരച്ചാലുകൾ നീന്തിക്കയറിയ പ്രസ്ഥാനം നാടു വാഴുമ്പോൾ നാട്ടുകാർ ചോരപ്പുഴയിൽ പിടഞ്ഞു മരിക്കുന്നു.  ഏറ്റവും ഒടുവിൽ തലസ്ഥാനത്തു പുല്ലുവിള എന്ന തീരദേശ ഗ്രാമത്തിൽ രണ്ടാമതൊരാൾ കൂടി നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.  കേവലം 50 വയസ്സു മാത്രം പ്രായമുള്ള ഒരു പുരുഷനു പോലും രക്ഷപെടാൻ കഴിയാത്ത വിധം അപകടകാരികളായ നായകളുടെ തലസ്ഥാനമായി കേരളം മാറിയിരിക്കുന്നു.  അരങ്ങു വാഴുന്ന നായകൾക്കു മുൻപിൽ ഭരണകൂടം മാത്രമല്ല പോലീസും പട്ടാളവും പഞ്ചായത്തും കോടതികളും വിറങ്ങലിച്ചു നിൽക്കുന്നു.  സ്വത്തൊന്നുമില്ലാത്ത ജോസിനെ പോലുള്ള പൗരന്മാരുടെ ജീവൻ പോലും സംരക്ഷിക്കാൻ കഴിയാത്ത ഭരണ തമ്പുരാക്കന്മാരെ നിങ്ങളെക്കൊണ്ട് ഈ നാടിന് എന്താണ് ഗുണം ?  നായകളെ പേടിച്ചിട്ടു പുറത്തിറങ്ങാൻ പറ്റാതെ വിഷമിക്കുന്ന അവസ്ഥ കൊടി വച്ച കാറിൽ കറങ്ങുന്നവർക്കു…

"വാർഷികം കൊഴുക്കട്ടെ, നായകൾ ഭരിക്കട്ടെ, ഇതു പുരോഗമന പുഷ്കല കാലം !"

കുമ്മനം ചുമ്മാതങ്ങു കുമ്മിയടിച്ചു കുതിര കയറണ്ട.

അല്ല,  കഴിഞ്ഞ ആഴ്ച എന്തുകൊണ്ടാണ് നമ്മുടെ പ്രധാന മന്ത്രിയെ തെക്കൻ കൊറിയ അവരുടെ ഏറ്റവും വലിയ ഒരു നേട്ടത്തിന് സാക്ഷിയാകാൻ ക്ഷണിക്കാതിരുന്നത് ? അങ്ങനെ വിളിക്കാത്തതിന്റെ പേരിൽ ഇവിടെ ആരുടെയെങ്കിലും വാലിനു തീപിടിച്ചോ ?  കല്യാണ  ഉണ്ണികളല്ലാതെ ആരെങ്കിലും എന്നെ നിങ്ങൾ കല്യാണത്തിന് വിളിക്കണേ എന്ന് അങ്ങോട്ട് കയറിപ്പറയാറുണ്ടോ ? അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം അയ്യാൾ ആ പരിപാടിക്ക് ക്ഷണിക്കപ്പെടാൻ യോഗ്യനല്ല എന്നല്ലേ ? ഏതാണ്ടതുപോലെയല്ലേ കുമ്മനം ഇപ്പോൾ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാൻ പ്രധാന മന്ത്രിയെ ക്ഷണിക്കാത്തതിന്റെ പേരിൽ പരിഭവം പറഞ്ഞു നടക്കുന്നത്.  അല്ലെങ്കിൽ തന്നെ ഇന്ത്യയിൽ ഏഴു നഗരങ്ങളിൽ വന്നു കഴിഞ്ഞ ഒരു മെട്രോ പദ്ധതി ഉദ്ഘാടനം ചെയ്യേണ്ട ആളാണോ നമ്മുടെ…

"കുമ്മനം ചുമ്മാതങ്ങു കുമ്മിയടിച്ചു കുതിര കയറണ്ട."

കണ്ണടച്ച് വെള്ളാപ്പള്ളി കുടിക്കുന്ന പിണറായി.

എസ്എൻഡിപി  മൈക്രോ ഫിനാൻസ് തട്ടിപ്പ്‌ കേസ് അന്വേഷണം ഇഴയുകയാണെന്ന ആരോപണം പരിശോധിക്കും.  ആരോപണം ശരിയാണെങ്കിൽ അത് ഗൗരവമുള്ളതാണെന്നും മുഖ്യ മന്ത്രി ഇന്ന് നിയമസഭയിൽ വ്യക്തമാക്കി.  വേണമെങ്കിൽ വരുന്ന നാലു കൊല്ലവും ഇതുപോലെ ആളുകളെ വടിയാക്കുന്ന  അഴകൊഴമ്പൻ മറുപടികൾ പറഞ്ഞു വരുന്ന തെരെഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിച്ചടുക്കാം.  അത്തരം ഒരു ധാരണയായിരുന്നല്ലോ എൻഡിഎ മുന്നണിക്കാരനായ വെള്ളാപ്പള്ളി നടേശൻ  മുഖ്യ മന്ത്രിയുമായി ക്ലിഫ് ഹൗസിൽ വച്ചുണ്ടാക്കിയത് എന്ന് അന്നേ തോന്നിയിരുന്നു.  തട്ടിപ്പ്‌ കേസ് ഇഴയുന്ന വിവരം നമ്മുടെ മുഖ്യനറിയില്ല പോലും ! അദ്ദേഹം നായനാര് കാലിക്കയാണ്‌ !! അന്വേഷണം ആരംഭിച്ചിട്ട് ഏഴു മാസ്സമായപ്പോൾ തന്നെ വിജിലൻസ് കോടതി ഈ കാലതാമസം ചൂണ്ടിക്കാട്ടിയിരുന്നു. 14.7.16 നാണ്‌ കോടതി ഇങ്ങനെ ഒരു കാലതാമസ്സത്തെക്കുറിച്ചു പറഞ്ഞത്.…

"കണ്ണടച്ച് വെള്ളാപ്പള്ളി കുടിക്കുന്ന പിണറായി."