വിഴിഞ്ഞം അഴിമതി, ഉദ്യോഗസ്ഥനെ അദാനി പുറത്താക്കി.

നാളിതുവരെ നമ്മൾ കേട്ടത് കരാറിലെ അഴിമതികൾ ആണെങ്കിൽ,  ഇതാ പദ്ധതി നടത്തിപ്പിലെ അഴിമതി കാരണം മുതിർന്ന ഉദ്യോഗസ്ഥനെ അദാനി മാനേജ്മെന്റ് പുറത്താക്കി വലിയ അഴിച്ചു പണി നടത്തി.  അഴിമതിക്ക് കാരണമായ സംഭവം എൻടിവി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. കാലവർഷം കവർന്നെടുത്ത ബ്രേക്‌വാട്ടർ നിർമ്മാണ തകരാർ എൻടിവിയാണ് ആദ്യമായി തെളിവ് സഹിതം റിപ്പോർട്ട് ചെയ്തത്.  ബ്രേക്ക് വാട്ടറിന്റെ ഏതാണ്ട് മധ്യ ഭാഗത്തായി സംഭവിച്ച തകർച്ച ജൂൺ ആറിന് മുകളിൽ കാണിച്ച ചിത്രത്തോടൊപ്പം എൻടിവി റിപ്പോർട്ആക്കിയിരുന്നു. പ്രത്യേകിച്ച് വിശദീകരണം നൽകാൻ വിസ്സമ്മതിച്ച അദാനി ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ നേതൃത്വത്തിന്റെ നിലപാട് ചൂണ്ടിക്കാട്ടി അന്നത്തെ റിപ്പോർട്ട് അവസ്സാനിപ്പിച്ചതിങ്ങനെയാണ് – ‘പക്ഷെ ഈ ചിത്രങ്ങളോട് ഇനിയുള്ള ദിവസങ്ങളിൽ അവർ പ്രതികരിച്ചേ പറ്റൂ. ”…

"വിഴിഞ്ഞം അഴിമതി, ഉദ്യോഗസ്ഥനെ അദാനി പുറത്താക്കി."

പിണറായിയെ മുഖ്യമന്ത്രിയാക്കിയ മാനിഫെസ്റ്റോ മറന്നോ ?

ഇങ്ങനെയൊക്കെയാണ് നമ്മൾ ഓരോ ഓരോ  കാര്യങ്ങൾ മാറ്റിയെടുക്കുന്നത്.  ആവശ്യങ്ങൾ,  അവ ആദ്യം വേണ്ടെന്നു പറഞ്ഞ ജനങ്ങളെക്കൊണ്ടു തന്നെ ഉന്നയിപ്പിക്കുക.  പിന്നെയും സർക്കാർ കാര്യങ്ങൾ വഷളാക്കുക.  അപ്പോൾ ജനങ്ങൾ നേരത്തെ വേണ്ടായെന്നു പറഞ്ഞ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്‌തു തുടങ്ങും.  അപ്പോഴും സർക്കാർ നിശബ്ദമായി ഇരിക്കുക,  അപ്പോൾ നേരത്തെ പറഞ്ഞ ആവശ്യങ്ങൾക്ക് വേണ്ടി ജനങ്ങൾ തെരുവിലിറങ്ങും.  ഇത്രയും ആയി കിട്ടിയാൽ സർക്കാരിന് കാര്യങ്ങൾ എളുപ്പമായി.  അത്തരം ഒരു തിരക്കഥ അണിയറയിൽ അണിയിച്ചൊരുക്കകയായിരുന്നോ എന്ന ഒരു സംശയം മുഖ്യ മന്ത്രിയുടെ പ്രസ്താവനയോടെ ഇപ്പോൾ ബലപ്പെടുന്നു.  നാളിതുവരെ പറഞ്ഞു വന്ന കാര്യങ്ങളിൽ നിന്നും നേരെ തലകുത്തി മറിയാൻ പറ്റിയ സമയമാണല്ലോ ഇപ്പോൾ ? കമാന്നൊരക്ഷരം പാർട്ടിക്കകത്തു നിന്നു പോലും ഒരാൾ…

"പിണറായിയെ മുഖ്യമന്ത്രിയാക്കിയ മാനിഫെസ്റ്റോ മറന്നോ ?"

ആക്കുളം ഈക്കുളം അഴിമതിയുടെ ആറാട്ടുകുളം !

മറ്റൊരു ടൂറിസം പദ്ധതി കൂടി ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടു.  ഏതാണ്ട് അഞ്ചു കോടി രൂപ കൂടി പാഴാകാൻ സാധ്യതയുള്ള ഒരു പദ്ധതിയല്ലായെന്നു തെളിയിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.  ആക്കുളം പദ്ധതിയുടെ രണ്ടാം ഘട്ട വികസനമാണ് ഇന്നലെ ആരംഭിച്ചത്. ആരുടെ വികസനമാണ് ഇതിലൂടെയൊക്കെ നടപ്പാക്കുന്നത് എന്നറിയാൻ നാട്ടുകാർക്ക് ആഗ്രഹമുണ്ട്.  പ്രവർത്തി ചെയ്യുന്ന കരാറുകാർക്കാണോ  അതോ കരാറു കൊടുക്കുന്ന ഉദ്യോഗസ്ഥർക്കാണോ അതോ മറ്റു വല്ലവർക്കുമാണോ നേട്ടമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയാൽ കൊള്ളാം.  ഇപ്പോൾ പ്രഖ്യാപിച്ച 5 കോടിയുടെ വികസന പ്രവർത്തനം നടപ്പാക്കുന്നതിനോടൊപ്പം അതിന്റെ നടത്തിപ്പും മെയ്ന്റനൻസും കൂടി കരാറിന്റെ ഭാഗമാക്കണം.  അല്ലെങ്കിൽ ഇന്ന് നടപ്പാക്കുന്ന പദ്ധതികളുടെ പുറത്തു തന്നെ പുതിയ പദ്ധതികൾ ഈ സർക്കാരിന് തന്നെ തുടങ്ങി വക്കേണ്ടി വരും.  അതാണ് ഇന്നലെ…

"ആക്കുളം ഈക്കുളം അഴിമതിയുടെ ആറാട്ടുകുളം !"