കോഹ്‌ലിയുടെ ക്രിക്കറ്റല്ല, ശ്രീലങ്കയിൽ ഇന്ത്യ കാണേണ്ട കളി

കോഹ്‌ലിയും കൂട്ടരും അടിച്ചുകൂട്ടുന്ന റണ്ണൊഴുക്കിൽ കണ്ണും നട്ടിരിക്കാൻ വിധിക്കപ്പെട്ട ഭാരത ജനത അവിടെ നടക്കുന്ന മറ്റൊരു കളി അറിയാതെ പോകുന്നത് ഈ നാടിനോട് ചെയ്യുന്ന കൊലച്ചതി ആയിരിക്കും. ചൈനയുടെ ചാരക്കണ്ണുകൾ വിഴിഞ്ഞം തീരത്ത് ഉയർന്നു പൊങ്ങുന്ന ഓരോ ക്രയിൻ നീക്കവും കൃത്യമായി ഒപ്പിയെടുത്ത് ബീജിങ്ങിന്റെ അധികാര മേശമേൽ എത്തിക്കുന്നു എന്നു തെളിയുന്നു.  മുടങ്ങിക്കിടന്ന ഹമ്പൻടോട്ട പോർട്ടു ഇന്ന് ശ്രീലങ്കയേക്കാൾ ആവശ്യം ചൈനക്കാണ്.  അങ്ങനെ ചൈനയും ശ്രീലങ്കയുമായി പുതിയ ഒരു കരാറിന് രൂപം കൊടുത്തു. ഹമ്പൻടോട്ടയിലൂടെ വിഴിഞ്ഞത്തെ നിഷ്പ്രഭമാക്കലാണ് ചൈനയുടെ ലക്ഷ്യം.  അതിനവർ പോർട്ടു മുഖത്ത് 22 മീറ്റർ ആഴമൊരുക്കി വക്കുന്നു,  33 കപ്പലുകൾക്ക് ഒരേ  സമയം ചരക്ക് കൈകാര്യം ചെയ്യാൻ പദ്ധതിയിടുന്നു, 15,000 ഏക്കറിൽ സ്പെഷ്യൽ ഇക്കണോമിക്…

"കോഹ്‌ലിയുടെ ക്രിക്കറ്റല്ല, ശ്രീലങ്കയിൽ ഇന്ത്യ കാണേണ്ട കളി"

കേന്ദ്ര പാർട്ടി മാത്രമല്ല വകുപ്പുകളും നാറിത്തുടങ്ങി !

ട്രെയിനിലെ ഭക്ഷണത്തെ കുറിച്ച് പിന്നെയും നമ്മൾ പരാതികൾ കേട്ടു തുടങ്ങുന്നു. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വരെ ഇടപെട്ടിട്ടും നേരെയാക്കാൻ കഴിയാത്ത മേഖലയാണ് റെയിൽവേയിലെ ഈ കൂട്ടു കച്ചവടം. ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടേണ്ട കേന്ദ്ര ഭരണത്തിന്റെ സംസ്ഥാന നടത്തിപ്പുകാർ ഇപ്പോൾ തലയിൽ മുണ്ടിട്ടു നടക്കയാണല്ലോ ? മെഡിക്കൽ കോളേജുകളും  പെട്രോൾ പമ്പുകളും പോലുള്ള വൻകിട മൊത്തക്കച്ചവടങ്ങൾ നിരവധി കിടക്കുമ്പോൾ റെയിൽവേയിലെ കട്ടങ്കാപ്പിയെ കുറിച്ച് അന്വേഷിക്കാൻ ആർക്കാണിവിടെ നേരം ? അങ്ങനെ ആരും പോരുമില്ലാത്ത റെയിൽവേ കാറ്ററിംഗ് കച്ചവടത്തിന്റെ തെളിവ് കണ്ടെത്താൻ നാട്ടുകാർ തന്നെ ഒടുവിൽ രംഗത്തെത്തി.  ഇക്കഴിഞ്ഞ ദിവസം തലസ്ഥാനത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിലെ പാന്ററി കാറിലേക്ക്   കയറ്റാൻ ഒരുക്കിവച്ച ഉരുപ്പടിയാണ് മേൽക്കാണിച്ചത്.…

"കേന്ദ്ര പാർട്ടി മാത്രമല്ല വകുപ്പുകളും നാറിത്തുടങ്ങി !"

വണ്ടികളിങ്ങനെ ചറപറാ ഇറക്കാമെന്നു പറഞ്ഞാൽ സമ്മതിക്കില്ല !

ഓ,  ഈ വിജിലൻസിനെക്കൊണ്ടു തോറ്റു പോകത്തെയുള്ളൂ.  നാട്ടിലെ ഒരു വ്യവസായത്തെ രക്ഷപെടുത്താമെന്നു വച്ചാൽ ഉടനെ വരും കുറെ അഴിമതികളും ആരോപണങ്ങളും പിന്നെ കുറെ പുണ്യാളന്മാരും.  ഏറ്റവും ഒടുവിൽ തലസ്ഥാനത്തെ കേരള ആട്ടോമൊബൈൽസ് എന്ന അന്താരാഷ്‌ട്ര കയറ്റുമതി സ്ഥാപനത്തിന്റെ വളയമാണ്   പഴയ ഒരണ്ടി മുതലാളിയെ  ഏൽപ്പിക്കാൻ വകുപ്പു മന്ത്രി  തീരുമാനിച്ചത്.  അപ്പോഴേക്കും മാധ്യമ സിണ്ടിക്കേറ്റുകൾ ചാടിയിറങ്ങി ഉപചാപക കഥകൾ പടച്ചു വിട്ടു തുടങ്ങി.  കേട്ട പാതി കേൾക്കാത്ത പാതി,  വകുപ്പു സെക്രട്ടറി ശുപാർശക്കടലാസ്‌ നേരെ വിജിലൻസിന്റെ കോർട്ടിലോട്ടാടിച്ചിട്ടു കൊടുത്തു. ഇത്രയും വലിയ ഒരു ദ്രോഹം വേറെ ചെയ്യാനുണ്ടോ സിക്രട്ടറി ? പൂർത്തിയായി വരുന്ന വിഴിഞ്ഞം മദർ പോർട്ടു വഴി ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള…

"വണ്ടികളിങ്ങനെ ചറപറാ ഇറക്കാമെന്നു പറഞ്ഞാൽ സമ്മതിക്കില്ല !"

സാക്ഷാൽ ഇ. ശ്രീധരൻ തന്നെ വിമർശിക്കപ്പെടുന്നു !

അട വച്ചിരിക്കുന്ന മുട്ടകളിൽ എത്രയെണ്ണം വിരിയും എത്രയെണ്ണം ചാപിള്ളകളായി തീരും എന്ന് അടയിരിക്കുന്ന കോഴിക്കു പോലും ഉറപ്പു പറയാൻ കഴിയാത്ത ഒരവസ്ഥ പോലെയാണ് നമ്മുടെയൊക്കെ കാര്യം.  വീട്ടിൽ നിന്നും രാവിലെ ഇറങ്ങുന്ന നമ്മൾ ഒരു വണ്ടിയുടെയും അടിയിൽ പെടാതെ തിരിച്ചു വീട്ടിലെത്തുമെന്നു യാതൊരു ഉറപ്പുമില്ലാത്ത കാലം,  സ്കൂളിൽ പറഞ്ഞു വിട്ട മകൾ പീഡിപ്പിക്കപ്പെടാതെ വീട്ടിലെത്തുമെന്നു പ്രതീക്ഷയില്ലാത്ത കാലം,  രാവിലെ ഇങ്ങോട്ടു പോന്ന വഴി വൈകുന്നേരം ഹർത്താലുകാർ കെട്ടിയടക്കാതെ തുറന്നു വക്കുമോ എന്നുറപ്പില്ലാത്ത കാലം,  ഇങ്ങനെയൊരു കാലത്ത് എങ്ങനെയാണ് അടവെച്ച മുട്ടകൾ മാത്രം എല്ലാം വിരിഞ്ഞിരിക്കും എന്ന് വാശിയോടെ ഉറപ്പു പറയാൻ കഴിയുക ? കാര്യങ്ങളെല്ലാം സാഹചര്യങ്ങൾക്കും അവയുടെ സന്ദര്ഭങ്ങൾക്കും വിട്ടുകൊടുത്തു ജീവിക്കാൻ വിധിക്കപ്പെട്ട ഒരു സാമൂഹ്യ…

"സാക്ഷാൽ ഇ. ശ്രീധരൻ തന്നെ വിമർശിക്കപ്പെടുന്നു !"