രാജൻ പിള്ള മുതൽ രാജ് മോഹൻ പിള്ള വരെ

രാജ് മോഹൻ പിള്ള എന്ന കശുവണ്ടി വ്യവസായി ജയിലിൽ ആയതു പൾസർ സുനിയെ പോലെ വാർത്ത പ്രാധാന്യം നേടിയില്ല.  കാരണം ഒരു വ്യവസായി ആകുമ്പോൾ മാധ്യമങ്ങൾക്കു ഒരുപാട് നഷ്ടപ്പെടാനുണ്ട് എന്നതു തന്നെയാണ്. രാജ് മോഹൻ പിള്ളയുടെ അറസ്റ്റല്ല ഇവിടുത്തെ വിഷയം.  അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നതിനു ഒരു ദിവസം മുമ്പുള്ള അദ്ദേഹത്തിന്റെ പ്രത്യക്ഷപ്പെടലാണ് വിചിത്രം.  അവിഹിത ഗര്ഭത്തിന്റെ പേരിൽ അറസ്റ്റിൽ ആകുന്നതിനു മുമ്പ് രാജ് മോഹൻ പിള്ള ആരോടൊപ്പമാണ് നിൽക്കുന്നത് ? ഒരു കേന്ദ്ര മന്ത്രിയും മത മേലധ്യക്ഷനും പങ്കെടുത്ത പരിപാടിയിലാണ് സ്ത്രീ പീഡനക്കുറ്റം ചാർത്തപ്പെട്ട ഒരാൾ പ്രധാന പീഠം അലങ്കരിക്കുന്നത്, അതും ഭാവി തലമുറയുടെ ഒരു വിദ്യാഭ്യാസ പരിപാടിയിൽ.  ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനും പത്തു ദിവസങ്ങൾക്കു മുമ്പ് തന്നെ തന്റെ മേൽ കുറ്റം ആരോപിക്കപ്പെട്ടു കഴിഞ്ഞിരുന്നു.  അത്തരം ഒരാൾ എങ്ങനെയാണ് ഇത്രയും വലിയ ഒരു പരിപാടിയിൽ പങ്കാളിയാവുന്നത് ? ചിലപ്പോൾ കേന്ദ്ര മന്ത്രിയുമായുള്ള അടുപ്പം പരിഗണിച്ച് പോലീസ് അറസ്റ്റ് ഒഴിവാക്കും എന്നദ്ദേഹം കരുതിക്കാണും.  ഏതായാലും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അദ്ദേഹം ഇപ്പോൾ ജയിലിനുള്ളിൽ ആയിക്കഴിഞ്ഞു.  ഉമ്മൻ ചാണ്ടിയുടെ ഭരണ കാലമായിരുന്നെങ്കിൽ ഇങ്ങനെ ഒരറസ്റ് ഉണ്ടാകുമായിരുന്നോ എന്നു നമ്മൾ ആലോചിച്ചു നോക്കണം. അറസ്റ്റും ജയിൽ വാസവും പാരമ്പര്യമായി കിട്ടിയ ഒരു കുടുംബത്തിൽ നിന്നാണ് ഇപ്പോൾ രാജ് മോഹൻ പിള്ളയും ജയിലിൽ എത്തുന്നത്.  ബിസ്കറ്റ് രാജാവായിരുന്ന ജേഷ്ഠൻ രാജൻ പിള്ള ബിസിനെസ്സ് കുടിപ്പകയുടെ ഇരയായിട്ടാണ് തീഹാർ ജയിലിൽ എത്തിപ്പെട്ടത്.  ഒടുവിൽ ജയിലിൽ കിടന്നു മരിക്കാനാണ് അദ്ദേഹത്തിന് യോഗമുണ്ടായത്.  ഇവിടെ ഇതാ അനുജൻ പെണ്ണു കേസിന്റെ പേരിൽ ജയിലിലാകുന്നു.  വലിയ ഒച്ചയും ബഹളവുമില്ലാതെ ഏകദേശം 1200 കോടിയുടെ കച്ചവട സാമ്രാജ്യ ഉടമ പൂജപ്പുരയിൽ എത്തുമ്പോൾ ഇവിടെ ഇപ്പോൾ പോലീസും നിയമവും നിലവിലുണ്ട് എന്നു നമ്മൾ കണ്ടറിയുന്നു. ഇനി അദ്ദേഹം അവകാശപ്പെടുന്നത് പോലെ അവിഹിത ഗര്ഭത്തിന്റെ ഉത്തരവാദിത്വം മറ്റാർക്കെങ്കിലും ആണെങ്കിൽ അതു തെളിയിക്കാൻ സർക്കാർ അദ്ദേഹത്തെ സഹായിക്കുകയും വേണം. കാരണം എത്രയോ കുടുംബങ്ങൾക്ക് വരുമാനം ഉറപ്പാക്കിക്കൊടുക്കുന്ന ഒരു വ്യവസായി കൂടിയാണദ്ദേഹം.  അത്തരം ഒരു പരിഗണന തീർച്ചയായും അദ്ദേഹം അർഹിക്കുന്നുണ്ട്.  

Share This:

Leave a Reply

Your email address will not be published.