കേന്ദ്ര പാർട്ടി മാത്രമല്ല വകുപ്പുകളും നാറിത്തുടങ്ങി !

ട്രെയിനിലെ ഭക്ഷണത്തെ കുറിച്ച് പിന്നെയും നമ്മൾ പരാതികൾ കേട്ടു തുടങ്ങുന്നു. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വരെ ഇടപെട്ടിട്ടും നേരെയാക്കാൻ കഴിയാത്ത മേഖലയാണ് റെയിൽവേയിലെ ഈ കൂട്ടു കച്ചവടം. ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടേണ്ട കേന്ദ്ര ഭരണത്തിന്റെ സംസ്ഥാന നടത്തിപ്പുകാർ ഇപ്പോൾ തലയിൽ മുണ്ടിട്ടു നടക്കയാണല്ലോ ? മെഡിക്കൽ കോളേജുകളും  പെട്രോൾ പമ്പുകളും പോലുള്ള വൻകിട മൊത്തക്കച്ചവടങ്ങൾ നിരവധി കിടക്കുമ്പോൾ റെയിൽവേയിലെ കട്ടങ്കാപ്പിയെ കുറിച്ച് അന്വേഷിക്കാൻ ആർക്കാണിവിടെ നേരം ? അങ്ങനെ ആരും പോരുമില്ലാത്ത റെയിൽവേ കാറ്ററിംഗ് കച്ചവടത്തിന്റെ തെളിവ് കണ്ടെത്താൻ നാട്ടുകാർ തന്നെ ഒടുവിൽ രംഗത്തെത്തി.  ഇക്കഴിഞ്ഞ ദിവസം തലസ്ഥാനത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിലെ പാന്ററി കാറിലേക്ക്   കയറ്റാൻ ഒരുക്കിവച്ച ഉരുപ്പടിയാണ് മേൽക്കാണിച്ചത്.  വീട്ടിലാണെങ്കിൽ പട്ടിക്കുപോലും നമ്മൾ കൊടുക്കില്ല.  അത്രയും കൂടിയ ഇനമാണ് കട്ട്ലെറ്റിന്റെ അകത്തിരിക്കാൻ വണ്ടിക്കകത്തു കയറ്റുന്നത്.  ഇതൊക്കെ നോക്കി നടപടിയെടുക്കേണ്ട കേന്ദ്ര സങ്കികളും സംസ്ഥാന സംഖികളും പരസ്പരം പോക്കറ്റ് വീർപ്പിക്കാൻ മത്സരിക്കയാണ്.  അതിനിടക്കാണ് ഒരു കാരറ്റ് കാറ്ററിങ് വിഷയം എന്നു സാക്ഷി 

Share This:

Leave a Reply

Your email address will not be published.