ഇനി വിഴിഞ്ഞത്തിനു ഒരു വർഷം കൂടി

ഗൗതം അദാനി നൽകിയ വാഗ്ദാനമനുസരിച്ചു വിഴിഞ്ഞത്തു കപ്പലടുക്കാൻ വേണ്ടത് തികച്ചും ഒരു വർഷം മാത്രം.  2015 ഡിസംബർ അഞ്ചാം തിയതി പദ്ധതിയുടെ നിർമ്മാണം ഔദ്യാഗികമായി ആരംഭിക്കുന്ന ദിവസമാണ്  അദാനി ആയിരം ദിവസത്തിനുള്ളിൽ കപ്പലടുക്കും എന്ന ഉറപ്പു നൽകിയത്.  അതനുസരിച്ചു ഇന്ന് (30.8.17) കഴിയുമ്പോൾ ഇനി 365 ദിവസങ്ങൾ കൂടി പിന്നിടേണ്ടതുണ്ട്.  ഓരോ ദിവസവും ഓരോ കശുമാവ് തൈ നട്ടുകൊണ്ട്  ഒരു കൗണ്ട് ഡൗൺ,  ക്യാമ്പയിൻ കമ്മിറ്റി ഫോർ ക്യാപ്പിറ്റൽ സിറ്റി (cc4cc) എന്ന സംഘടന നടത്തി വരുന്നുണ്ട്.  രണ്ടു കാര്യങ്ങളാണ് അവരതിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.  ഒന്ന്,  അദാനി നൽകിയ വാഗ്ദാനം സർക്കാരിനെയും അദാനിയെ തന്നെയും ഓർമ്മപ്പെടുത്തുക.  രണ്ട്‌,  വിഴിഞ്ഞം പദ്ധതി പൂർത്തിയാകുമ്പോൾ അവിടെ നിന്നും കയറ്റി…

"ഇനി വിഴിഞ്ഞത്തിനു ഒരു വർഷം കൂടി"

വിഴിഞ്ഞത്തു പാറ ലഭ്യമാക്കാൻ സർക്കാർ ഇടപെടണം – വി മാക്

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാമത്തെ കടലാക്രമണം ആദ്യത്തേത് പോലെ തന്നെ അധികം ആരും അറിയാതെ കടന്നു പോയി . ഇത്തവണ ഏകദേശം പതിനെട്ടു മീറ്റർ ആഴമുള്ള പണി നടന്നുകൊണ്ടിരുന്ന വാർഫിന്റെ സമീപത്താണ് പാറകൾ ഇളകിപ്പോകുന്ന തരത്തിൽ തിര അടിച്ചു കയറിയത് . ഇത്തരത്തിൽ അപകടം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും അതിനാൽ തന്നെ ബ്രേക്ക് വാട്ടറിനാവശ്യമായ പാറ ലഭ്യമാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പദ്ധതി പ്രദേശം സന്ദർശിച്ച വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതിയുടെ പ്രവർത്തകർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . മാസങ്ങൾക്കു മുമ്പും ഇതുപോലുള്ള കടലാക്രമണത്തിൽ അഗ്ര ഭാഗത്തുള്ള ബ്രേക്ക് വാട്ടറിന്റെ കല്ലുകൾ തകർന്നു പോയിരുന്നു . തുടക്കം മുതൽ തന്നെ വിഴിഞ്ഞം പദ്ധതി നിർമ്മാണത്തിന് ആവശ്യമായ പാറകൾ…

"വിഴിഞ്ഞത്തു പാറ ലഭ്യമാക്കാൻ സർക്കാർ ഇടപെടണം – വി മാക്"