പരിപ്പുവട, ഉഴുന്നുവട, ബനാന ഫ്രൈ, ഇതു ചുവന്ന ബനാന റിപ്പബ്ലിക്ക് !!!!!

ഒരു ബനാന റിപ്പബ്ലിക്കിലെ കഥ പറയാൻ തുടങ്ങുകയാണ്.  ഇന്ന് (28.9.17) വൈകുന്നേരം tv18 എന്ന  മലയാള ചാനൽ സംഘടിപ്പിക്കുന്ന റൈസിംഗ് കേരള എന്ന വികസന സെമിനാറിൽ പങ്കെടുക്കാൻ ഈ എഴുത്തു തൊഴിലാളിക്ക് ഒരു ക്ഷണം ലഭിക്കുന്നു. മുഖ്യ മന്ത്രി,  ധനകാര്യ മന്ത്രി,  പ്രതിപക്ഷ നേതാവ്,  എംപി, എംഎൽഎമാർ,  വ്യവസായ പ്രമുഖർ തുടങ്ങിയവരൊക്കെ പങ്കെടുക്കുന്ന പരിപാടിയാണ് എന്നറിഞ്ഞപ്പോൾ ഒരു തയ്യാറെടുപ്പു നടത്തിയിട്ടു പോകാമെന്നു കരുതി കുറച്ചു ഫയലൊക്കെ തട്ടിപ്പെറുക്കിയെടുത്തു.  ഉദിച്ചുയരാൻ പോകുന്നതോ ഉദിച്ചുയർന്നു കൊണ്ടിരിക്കുന്നതോ ആയ കേരളത്തിന്റെ പ്രധാന വിഷയം തന്നെ അവതരിപ്പിക്കാൻ ആലോചിച്ചു.  അങ്ങനെ വിഴിഞ്ഞം മദർ പോർട്ടിന്റെ പശ്ചാത്തലത്തിൽ ഒരു ഗ്ലോബൽ മാരിടൈം സമ്മിറ്റ് സംഘടിപ്പിക്കണമെന്ന അഭ്യർത്ഥന  ഇക്കഴിഞ്ഞ മേയ് മാസം 26ന് മുഖ്യ…

"പരിപ്പുവട, ഉഴുന്നുവട, ബനാന ഫ്രൈ, ഇതു ചുവന്ന ബനാന റിപ്പബ്ലിക്ക് !!!!!"

നാടുകടത്തിയവരുടെ നാടകാഭാസങ്ങൾ !

അടിക്കുറിപ്പില്ലായിരുന്നെങ്കിൽ സോളാർ കമ്മീഷനു മുമ്പിലാവും ഉമ്മൻ ചാണ്ടിയുടെ ഈ നിൽപ്പെന്നു നമ്മൾ ഇപ്പോൾ കരുതും.  അത്രക്കാശ്വാസമാണ് സോളാർ റിപ്പോർട്ട് അദ്ദേഹത്തിന് ഇപ്പോൾ നൽകിയിരിക്കുന്നത്.  സ്വന്തം ഓഫീസു പോലും മര്യാദക്ക് നോക്കാൻ കഴിയാത്ത ഒരു മുഖ്യ മന്ത്രിയാണല്ലോ കഴിഞ്ഞ അഞ്ചു കൊല്ലക്കാലം കേരളം വാണത് എന്നോർക്കുമ്പോൾ ഇതുപോലെ എന്തൊക്കെ അപകടങ്ങൾ ആ കാലത്തു സംഭവിച്ചിരിക്കാം എന്നൊന്ന് ആലോചിച്ചു പോകുന്നു.  പക്ഷെ അതൊക്കെ മറന്നുള്ള മുൻ മുഖ്യൻറെ ഈ നിൽപ്പ് കാണുമ്പോൾ മറ്റു ചില കപട നാടകങ്ങളാണ് ഓർമ്മ വരുന്നത്.  സ്വദേശാഭിമാനിയെ നാടുകടത്തിയതിന്റെ ഓർമ്മയിൽ പുളകിതരാകുന്ന  ജനാധിപത്യ തമ്പുരാക്കന്മാർ ഈ സമയത്തു രാജഭരണ കിങ്കരന്മാരെ തെറി പറയുന്നുണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾക്കു കൂടി മറുപടി പറയണം. തൊണ്ണൂറുകളുടെ തുടക്കത്തിൽ നാടുകടത്തൽ…

"നാടുകടത്തിയവരുടെ നാടകാഭാസങ്ങൾ !"

അനുഭവ സാക്ഷിയും തോട്ടി മുതലും

ഒരു 37 കാരന് ‘വെളിപാടിന്റെ പുസ്തകം’ തുറന്നു കിട്ടാൻ പത്തു കൊല്ലമെടുത്തു എന്നു മാത്രമല്ല കടലേഴും കടക്കേണ്ടിയും വന്നു.  ഒടുവിൽ അമേരിക്കയിലെ പ്രിൻസ്റ്റൻ സർവ്വകലാശാല വിദ്യാർത്ഥികളുടെ മുമ്പിൽ മനസ്സു തുറക്കുമ്പോൾ അദ്ദേഹം കിരീടം നഷ്ടപ്പെട്ട ‘രാഹുൽ കുമാരൻ’ മാത്രമായി ചുരുങ്ങിപ്പോയി. കഴിഞ്ഞ പത്തെഴുപതു കൊല്ലക്കാലത്തെ ഇന്ത്യാ ഭരണ ചരിത്രത്തിൽ അപൂർവമായി ലഭിച്ച ഒരൊഴിവു കാലത്തു രാഹുൽ കുമാരന് ബോധോദയമുണ്ടായി.  2014 ൽ കേന്ദ്ര കോൺഗ്രസ്‌ ഭരണകൂടത്തിനുണ്ടായ തകർച്ചക്ക് കാരണം കണ്ടെത്താൻ രാഹുൽ കുമാരന് മൂന്നു കൊല്ലത്തിൽ അധികം വേണ്ടി വന്നു എന്നു മാത്രമല്ല കടലും കടക്കേണ്ടി വന്നു.  സർവ്വകലാശാലയിലെ പുതു തലമുറയോട് രാഹുൽ കുമാരൻ മൊഴിഞ്ഞ ചില മൊഴി മുത്തുകൾ ചില്ലിട്ടു സൂക്ഷിക്കേണ്ടത് തന്നെയാണ്. “നാട്ടിൽ…

"അനുഭവ സാക്ഷിയും തോട്ടി മുതലും"

അവഗനയെ, നിന്റെ പേരോ തലസ്ഥാനം ?

ജുഡീഷ്യൽ കമ്മീഷൻ മാത്രമല്ല വേണ്ടി വന്നാൽ ഈ സർക്കാരുകൾ വിഴിഞ്ഞം പദ്ധതി തന്നെ കൊച്ചിയിലോട്ടു പൊക്കിയെടുത്തു കൊണ്ടു പോയെന്നിരിക്കും. അത്രക്കാണ് ഭരിക്കുന്നവരുടെ കൊച്ചി പ്രേമം ! ഇതു പിള്ളാരുടെ സോഷ്യൽ മീഡിയയിലെ കൊച്ചി -തിരുവനന്തപുരം തര്ക്കമില്ല.  കൊച്ചിയിൽ അർഹമായ കാര്യങ്ങൾ ആരംഭിക്കുന്നതിന് ഇവിടെയാരും എതിരല്ല.  എന്നാൽ തിരുവനന്തപുരത്തു മാത്രം ഇരുന്നു ചെയ്യേണ്ട ഒരു കാര്യം പോലും കൊച്ചിയിൽ ഇരുന്നാലേ ചെയ്യാൻ പറ്റൂ എന്നു ചിലർ വാശി പിടിക്കുന്നത് തലസ്ഥാനത്തേയും തലസ്ഥാന വാസികളെയും താഴ്ത്തിക്കെട്ടാനല്ലാതെ പിന്നെയെന്തിനാണ് ? അന്വേഷണ കമ്മീഷൻ കൊച്ചിയിൽ ഇരുന്നാൽ അന്വേഷണ കാലം മുഴുവൻ ഹാജരാകേണ്ടി വരുന്ന ഒരാൾ കൊച്ചിയിൽ ഉള്ളതുകൊണ്ടാണോ, അതോ  മേൽപ്പടിയാന്റെ സൗകര്യത്തിനു വേണ്ടിയാണോ കമ്മീഷന്റെ ആസ്ഥാനം കൊച്ചിയിലാക്കിയത് എന്നു സർക്കാർ…

"അവഗനയെ, നിന്റെ പേരോ തലസ്ഥാനം ?"