അമ്പത്തിയാറിഞ്ചു കൊണ്ടു ആ ഗോളോ ഇ ഗോളോ അടിക്കാൻ കഴിയില്ല !

സ്വച്ഛ് ഭാരതം തുടങ്ങി സ്വസ്ഥതയില്ലാത്ത ഭാരതം വരെയുള്ള വിവിധ കലാപരിപാടികൾക്കൊടുവിൽ നൂറിൽ നൂറു ‘മാർക്കു’ വാങ്ങി മുന്നേറുന്ന ഒരു സർക്കാരാണ് കേന്ദ്രം വാഴുന്നത്.  വിമാനത്തിൽ നിന്നിറങ്ങാൻ നേരം കിട്ടാത്തത് കൊണ്ടാകാം പ്രധാന മന്ത്രിക്ക് മണ്ണിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാതെ പോയി.  തന്റെ ഡിജിറ്റൽ വളർച്ച മണ്ണിൽ എത്താതെ തലയ്ക്കു മുകളിലൂടെ കടന്നു പോകുന്നു എന്നതാണ് ഒടുവിലത്തെ കാഴ്ച.  ആ കാഴ്ച നേരിട്ടു കാണാൻ നിയോഗിക്കപ്പെട്ട അദ്ദേഹം അതിനു നിമിത്തമായ ലോക ഫുട്ബാൾ മേളക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് ഇന്ത്യ ഇത്തരം നാണം കെടുന്ന ലോക വേദികളിൽ ചെന്നു നാറരുത് എന്നു പല ആവർത്തി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാസ്തവത്തിൽ ഇതു കുട്ടിക്കുരങ്ങന്മാരെക്കൊണ്ട്…

"അമ്പത്തിയാറിഞ്ചു കൊണ്ടു ആ ഗോളോ ഇ ഗോളോ അടിക്കാൻ കഴിയില്ല !"

വയലാർ അവാർഡ് നേടിയിട്ടും വിഴിഞ്ഞം വിഖ്യാതമാകാതെ പോയി !

സുഗന്ധി എന്ന ആണ്ടാൾ ദേവ നായകിയുടെ കഥ പറഞ്ഞ ടി ഡി രാമകൃഷ്ണൻ വയലാർ അവാർഡു ജേതാവാകുമ്പോൾ സന്തോഷിക്കുന്ന നമ്മൾ,  ദേവനായകിയുടെ തറവാടു തട്ടകം തകർന്നു കിടക്കുന്നതിൽ ആരെങ്കിലും വേദനിക്കുന്നുണ്ടോ ? രാമകൃഷ്ണനോട് ഒടുങ്ങാത്ത ആദരവുണ്ടെങ്കിലും തകർന്നു പോയ തറവാടിനെക്കുറിച്ചോർക്കുമ്പോൾ ചങ്കൊന്നു പിടഞ്ഞു പോകുന്നു.  കാരണം തോറ്റു തുന്നം പാടുന്ന ഒരു രാജ്യത്തിന്റെ പതർച്ചയുടെ തുടർച്ചയായ കാരണങ്ങൾ നാം പഠിക്കാതെ പിന്നെയും പലരും ‘മോടി’ നടിക്കുന്നു.   ഏറ്റവും ഒടുവിൽ പ്രധാന മോടിക്കാരനായ സാക്ഷാൽ നരേന്ദ്ര മോദിയെ സാക്ഷി നിർത്തി അമേരിക്കൻ അജാനു ബാഹുക്കൾ ഇന്ത്യൻ കോട്ടയിലോട്ടു മൂന്നു ഗോളുകൾ നിറയൊഴിക്കുമ്പോൾ നമ്മുടെ തോൽവി തുടരുന്നു എന്നു മാത്രമേയുള്ളു. പക്ഷെ നമ്മൾ തോൽക്കാൻ നേരത്തെ തീരുമാനിച്ചവരാണ്.  ലോകത്തിലെ…

"വയലാർ അവാർഡ് നേടിയിട്ടും വിഴിഞ്ഞം വിഖ്യാതമാകാതെ പോയി !"

ചാണക്യമല്ല, ഇതാണ് യഥാർത്ഥ ചാണക ബുദ്ധി !

പാളയത്തിൽ തന്നെ പട തുടങ്ങിയ സ്ഥിതിക്ക് ഇനി ഗീബൽസിയൻ തന്ത്രങ്ങൾ  കൊണ്ടേ രക്ഷയുള്ളൂ എന്ന് വാർ റൂം തലകൾക്കു തോന്നിത്തുടങ്ങിയിരിക്കുന്നു.  നിരവധി വ്യാജ വാദങ്ങൾ കഴിഞ്ഞ തെരെഞ്ഞെടുപ്പുകാലത്തു തന്നെ ഇറക്കി കൊയ്ത്തു നടത്തിയവർക്ക് പച്ചക്കള്ളങ്ങൾ പടച്ചു വിടാൻ യാതൊരുളുപ്പുമില്ല എന്നതാണ് സത്യം.  വളരെ തന്ത്രപരമായാണ് ഇത്തരം കള്ളത്തരങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നത്.  ഏറ്റവും ഒടുവിൽ നടത്തിയ കള്ളത്തരത്തിന്റെ ഒരു വിലവിവരപ്പട്ടികയാണ് താഴെ കാണുന്നത്.  മേൽക്കാണിച്ച ഈ കണക്കിന്റെ പിന്നിൽ ചാണക  ബുദ്ധിയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.  കാരണംഭരിക്കുന്ന കേന്ദ്ര സർക്കാറിനെ കാവി പൂശാനും മറ്റുള്ള സർക്കാരുകളെ കൊള്ളക്കാരാക്കാനുമുള്ള ബോധപൂർവമായ ഒരു ശ്രമം ഇതിനു പിന്നിലുണ്ട്.  പ്രത്യേകിച്ചും ഇന്ധന വിലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിനെ നാട്ടുകാർ തന്നെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിൽ.…

"ചാണക്യമല്ല, ഇതാണ് യഥാർത്ഥ ചാണക ബുദ്ധി !"