ഭഗവാൻ കനിഞ്ഞാലും പൂജാരി കനിയില്ല !

പലതവണ പറഞ്ഞു കഴിഞ്ഞതാണെങ്കിലും പിന്നെയും പിന്നെയും പറയാതെ നിവൃത്തിയില്ലാതെ വരുന്നതു കൊണ്ടു പറഞ്ഞു പോകുന്നതാണ്.  ആനക്ക് ആനയുടെ വലിപ്പം അറിയില്ലെങ്കിലും അമേരിക്കക്കാരന് അത് എളുപ്പം തിരിച്ചറിയും.  ആ തിരിച്ചറിവ് മാരിടൈം എക്സിക്യൂട്ടീവ് എന്ന അമേരിക്കൻ മാസിക ഇങ്ങനെ എഴുതിവച്ചത് ഇക്കഴിഞ്ഞ ദിവസമാണ്.  “Future mega ships sailing to the north American east coast and Europe from Asian ports such as Vizhinjam, Colombo, and Singapore would provide future business for the future twin channels of the Suez Canal, perhaps with a wetted cross section increased from 1006 square meters…

"ഭഗവാൻ കനിഞ്ഞാലും പൂജാരി കനിയില്ല !"

ചാണ്ടിമാർ വെറും ചണ്ടികളായി തീരുന്നതല്ല കേരളത്തിന്റെ വിഷയവും വിഷമവും

ഇതു വെറും പേരുദോഷം മാത്രമല്ല,  ചാണ്ടികളുയർത്തുന്നത് ചാവദോഷങ്ങൾ കൂടിയാണ്.  ഒരാൾ കായൽ നികത്തിയെങ്കിൽ മറ്റെയാൾ ഒരു പെണ്ണിനെ ‘നിലത്തിരുത്തിച്ചു ‘! രണ്ടും നാറിയ കഥകൾ തന്നെ.  അല്ലെങ്കിലും ചണ്ടികളെന്നാൽ നാറുന്നതാണെന്നു തിരിച്ചറിയാൻ പലരും ആദ്യം ശ്രമിക്കാറില്ല.  നാറ്റം പെരുകി വരുമ്പോഴാണ് പലരും മൂക്കു പൊത്തുന്നതും വാലിൽ തൂക്കിയെടുത്തെറിയുന്നതും.  ആ നാറ്റക്കഥകൾക്കിടയിൽ നാട്ടിലും വീട്ടിലും  നറുമണം പരത്തിയിരുന്ന പലരും പാതാളം മുട്ടെ മുങ്ങിത്താഴുന്നത് വാർത്തയല്ലാതായി തീരും.  കൃത്യം ഒരു മാസത്തിനു മുമ്പു നമ്മളിൽ പലരും പരതിയ ഒരു വാർത്തയുണ്ടായിരുന്നു.  ഒരു മലയാളി ക്യാപ്റ്റൻ നയിച്ച കപ്പൽ ഫിലീപ്പിൻസ് കടലിൽ മുങ്ങിപ്പോയ വാർത്ത.  ഒരു മാസം പിന്നിടുമ്പോൾ ആ സംഭവം ഇന്നും തിരിച്ചു വരാത്തവരുടെ കുടുംബങ്ങളുടെ മാത്രം നൊമ്പരവും…

"ചാണ്ടിമാർ വെറും ചണ്ടികളായി തീരുന്നതല്ല കേരളത്തിന്റെ വിഷയവും വിഷമവും"

പിണറായിയെ പിടിച്ചുകെട്ടുക കടന്നപ്പള്ളിയെ കടന്നാക്രമിക്കുക, വിഴിഞ്ഞത്തെ വിഴുങ്ങാതെ വിടുക

ഒരാധുനീക കാലത്തിലോട്ടു കേരളം കടന്നു തുടങ്ങി എന്നു തോന്നിക്കുന്ന ദിവസങ്ങളിലൂടെ സഞ്ചരിച്ചു  വരുന്നതിനിടയിൽ പെട്ടെന്നൊരു ബ്രേക്കിട്ടു കേരള വണ്ടി നിന്നിരിക്കുന്നു.  അധികമാരും അറിയാതെ പോയ ആ ബ്രേക്ക് ചവിട്ടു കേരളത്തിന്റെ ഭാവിക്കേൽപ്പിക്കുന്ന ക്ഷതം ചില്ലറയല്ല.  അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കിയവർ സെക്രട്ടറിയേറ്റിന്റെ മുമ്പിൽ ഒത്തുകൂടി ഇന്നലെ ഒരു സൂചനാ സമരം നടത്തി. കേരളപ്പിറവി ദിനത്തിൽ ‘കേരളം’ പിറന്നിട്ടില്ലായെന്ന മുദ്രാവാക്യം ഉയർത്താൻ പ്രേരിപ്പിച്ചതായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഴിഞ്ഞത്തെ ചെറിയ ഒരു വിഭാഗം ആളുകൾ നടത്തിവരുന്ന സമരം.  കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലമായി കേരളീയർ ഒന്നടങ്കം ആവശ്യപ്പെട്ട് ഒടുവിൽ 2015 ഡിസംബർ അഞ്ചാം തിയതി നിർമ്മാണം ആരംഭിച്ച പദ്ധതിയുടെ പുരോഗതി നാട്ടുകാർ കണ്ണിലെണ്ണയൊഴിച്ചു വീക്ഷിക്കുകയായിരുന്നു.  ഏകദേശം പദ്ധതി പൂർത്തിയാകാൻ 310…

"പിണറായിയെ പിടിച്ചുകെട്ടുക കടന്നപ്പള്ളിയെ കടന്നാക്രമിക്കുക, വിഴിഞ്ഞത്തെ വിഴുങ്ങാതെ വിടുക"