‘ഗാന്ധിമാർ’ വീണ്ടും വിഴിഞ്ഞം കാണുമ്പോൾ

യുവ രാഹുൽ രാജനും ഒടുവിൽ വിഴിഞ്ഞത്ത് ഒരു റോഡ് ഷോ നടത്തിക്കടന്നു പോയി.  ജീവിതകാലം മുഴുവൻ ദുരിതത്തിൽ ജീവിക്കുന്നവർക്ക് ഓഖി കൂനിന്മേൽ കുരുവായി എന്നു മാത്രം. ആ ദുരിതത്തിലും കുറച്ചു നേട്ടമുണ്ടാക്കാൻ കഴിയുമോ എന്നതായിരുന്നു ഇക്കാലത്തു പലരുടെയും നോട്ടം ! അതിനു വേണ്ടിക്കൂടിയായിരുന്നു രാജകുമാരൻ തീരദേശത്തുകൂടെ ഒരു ‘പട’ യോട്ടം നടത്തിയത്.  അവിടെ രാജാവിനേക്കാൾ വലിയ  രാജഭക്തി കാണിക്കേണ്ട ചിലർ പഴയ പത്രക്കെട്ടുകൾ പലതും വലിച്ചു താഴെയിട്ടു.  അതിലൊരെണ്ണമെടുത്തു യുവരാജന് കാഴ്ചവച്ചു.  32 വർഷം മുമ്പുള്ള കഥയാണ് മനോരമ നാട്ടുകാരെ ഓര്മപ്പെടുത്തിയത്.  അച്ഛൻ അന്നു കണ്ട വിഴിഞ്ഞം തന്നെയാണ് മകൻ ഇപ്പോഴും കാണേണ്ടി വന്നത് എന്നതാണ് മനോരമ നമുക്കു ചെയ്തു തരുന്ന സേവനങ്ങളിൽ ഒന്ന്‌. ഒരു…

"‘ഗാന്ധിമാർ’ വീണ്ടും വിഴിഞ്ഞം കാണുമ്പോൾ"

നിർമ്മലയായ സീതാരാമനും തരൂർ തങ്കക്കുടവും !

കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെത്തി കയ്യടി വാങ്ങിയ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ എന്തോ മഹത്തായ കാര്യം ചെയ്തു എന്ന മട്ടിലാണ് സംസാരിച്ചു മടങ്ങിയത്.  കേരളത്തിൽ വന്നു സാധാരണ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന കേന്ദ്ര നേതാക്കളിൽ നിന്ന്‌ വ്യത്യസ്തമായി ഇരു സർക്കാരുകളുടെയും നിസ്സഹായത തുറന്നു സമ്മതിച്ചിട്ടാണ് അവർ മടങ്ങിയത്.  കാലാവസ്ഥ മുന്നറിയിപ്പുകൾ കിട്ടുന്ന മുറക്ക് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൈമാറാറുണ്ട്,  അവരും അതുപോലെ തന്നെ ചെയ്യാറുണ്ട്,  അതിൽ വീഴ്ച പറ്റിയിട്ടില്ല എന്നു പറഞ്ഞു ജാമ്യമെടുത്തു പോകാവുന്നതാണോ ഓഖി വിഷയം ? ഇന്നലത്തെ (4.12.17) കണക്കു പ്രകാരം ഔദ്യോഗിക            മരണ സംഖ്യ 25 ആണെങ്കിലും സ്ഥിരീകരിക്കാത്ത കണക്കുകൾ 100ൽ  ഏറെയാണ് .…

"നിർമ്മലയായ സീതാരാമനും തരൂർ തങ്കക്കുടവും !"

പൊതുപ്പണം പൊതുമേഖല തന്നെ കൊള്ളയടിച്ചാലോ ?!

യുവ രാജന്റെ മൂന്നാമത്തെ ചോദ്യം മണ്ടന്മാരായ മലയാളികളെ കൂടി ഉദ്ദേശിച്ചുള്ളതാണ്.  ചോദ്യം മലയാളികളോട് നേരിട്ടല്ല ചോദിച്ചത്,  പ്രധാന മന്ത്രിയോട് ചോദിച്ച ചോദ്യത്തിൽ കേരളവും പെട്ടു പോയി എന്നു മാത്രം. ഗുജറാത്തിലെ തെരഞ്ഞെടുപ്പു രംഗമാണ് പശ്ചാത്തലം.  3 രൂപയ്ക്കു വൈദ്യുതി കൊടുക്കാമായിരുന്ന സ്ഥാനത്തു ഇപ്പോൾ സംസ്ഥാനം യൂണിറ്റിന് 24 രൂപ കൊടുത്തു സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നാണത്രെ വൈദ്യുതി വാങ്ങുന്നത്. ഇതു ആരെ സഹായിക്കാനാണ് എന്നതാണ് ഗുജറാത്ത് മുഖ്യ മന്ത്രിയായിരുന്ന മോദിയോട് രാഹുൽ രാജന്റെ ചോദ്യം.  പ്രധാന മന്ത്രി ഇതിനു എന്തെങ്കിലും മറുപടി നൽകിയതായി ഇതുവരെ വ്യക്തതയില്ല.  എന്നാൽ വ്യക്തതയുള്ള വേറെ ചില കാര്യങ്ങൾ കേരളീയർ ഈ സമയത്തു അറിയാതെ പോകുന്നത് ശരിയല്ല.ദിവസേന ഒരു കോടി രൂപ വീതം വെറുതെ…

"പൊതുപ്പണം പൊതുമേഖല തന്നെ കൊള്ളയടിച്ചാലോ ?!"

പടച്ചട്ട കുതിർന്നു പോയ പടയൊരുക്കം !

കുറെ മത്സ്യത്തൊഴിലാളികളെ കുത്തുപാളയെടുപ്പിച്ചിട്ടാണെങ്കിലും കുരുത്തം കെട്ട ഒരു കൂട്ടം ഇപ്പോഴുംജാള്യം മറക്കാൻ കഴിയാതെ  ഞെളിഞ്ഞു നടപ്പുണ്ട്.  സരിതയുടെ നാറിയ അടിപ്പാവാട പടച്ചട്ടയാക്കി മാറ്റിയവർ ! പടയൊരുക്കം പോലും,  ആരോട് യുദ്ധം ചെയ്യാനാണ് പടയുമായി പുറപ്പെട്ടത് ? കാസർഗോഡ് നിന്നും തലസ്ഥാനം വരെ ‘പട’ നയിക്കുമ്പോൾ അതു നിലവിലുള്ള സംസ്ഥാന സർക്കാരിനെതിരെ എന്നു തന്നെ വേണം നമ്മൾ കരുതാൻ.  കഴിഞ്ഞ അഞ്ചു കൊല്ലക്കാലവും അഭിസാരികമാരെ അലങ്കാരമായി കൊണ്ടു നടന്നവർക്കു ഇപ്പോൾ ഇരിക്കപ്പൊറുതിയില്ലാതായി.  അങ്ങനെയാണ് പടയൊരുക്കവുമായി ഇറങ്ങിപ്പുറപ്പെട്ടതു.  ജനങ്ങളെ കബളിപ്പിക്കാനുള്ള ആ ഒരു വിദ്യയെ പ്രകൃതിക്കു പോലും സഹിക്കാൻ കഴിഞ്ഞില്ല.  ജനങ്ങളുടെ നെഞ്ചത്ത് ധിക്കാരത്തോടെ നാട്ടിയ കൊടി തോരണങ്ങൾ പ്രകൃതി കശക്കിയെറിഞ്ഞു.  കഴിഞ്ഞ പത്തു കൊല്ലത്തെ യൂ പി…

"പടച്ചട്ട കുതിർന്നു പോയ പടയൊരുക്കം !"