അച്ചിയമ്മയോടാദ്യം വിശദീകരണം ചോദിച്ചിട്ടു പോരെ ശബരീനാഥാ ?

ഓഖി ചുഴലി ഇപ്പോൾ നിയമസഭക്കകത്താണല്ലോ അടിച്ചു കസറുന്നത് ? ഇത്രയും സ്നേഹവും പരിഗണനയും ഈ വിഭാഗത്തിന് കിട്ടിയിരുന്നെങ്കിൽ അവർ എന്നേ രക്ഷപെട്ടു പോകേണ്ടതായിരുന്നു ! പ്രതിപക്ഷത്തിരിക്കുന്നവർക്കാണ് ഇപ്പോൾ ആവേശം കൂടുതൽ ? ഇതു കണ്ടാൽ തോന്നും ഇവർ ഭരണത്തിൽ ഇരുന്നപ്പോഴൊക്കെ മത്സ്യത്തൊഴിലാളികളെ ഇവർ ഉദ്ധരിച്ചു കളഞ്ഞെന്ന്.  പ്രതിപക്ഷത്തെ യുവതുർക്കികൾ കഴിഞ്ഞ ദിവസം ഒരു ബാനർ ഉയർത്തിപ്പിടിച്ചു – ഓഖി ദുരന്തം : സർക്കാർ വീഴ്ചക്ക് മാപ്പില്ല.  നിങ്ങൾ സർക്കാരിന് മാപ്പു കൊടുത്താലും ഇല്ലെങ്കിലും മരിച്ചവർ തിരിച്ചു വരാൻ പോകുന്നില്ല.  ബാനർ ഉയർത്തിപ്പിടിച്ചവരിൽ ഒരാൾ ശബരിനാഥൻ എംഎൽഎ ആണ്‌.  സർക്കാരിനെതിരെ വിരൽ ചൂണ്ടുന്ന ശബരിക്ക് സ്വന്തം ഭാര്യക്ക് നേരെ വിരൽ ചൂണ്ടാൻ ധൈര്യമുണ്ടോ ? ജില്ലയിലെ സബ്…

"അച്ചിയമ്മയോടാദ്യം വിശദീകരണം ചോദിച്ചിട്ടു പോരെ ശബരീനാഥാ ?"

CBI യോ CIA യോ വന്നോട്ടെ, ഇരട്ടച്ചങ്കുള്ള കേരള പോലീസ് പതറുന്നതെന്തിന് ?

കേരളാ പോലീസ് ഒരു കൗണ്ടർ ആക്രമണം തുടങ്ങുമ്പോൾ പഴയൊരു പല്ലവി ഓർമ്മ വരുന്നു . Attack is the best way of defense. കടന്നാക്രമിക്കുന്നതാണ് പ്രതിരോധത്തിന്റെ ഫലപ്രദമായ മാർഗം . രണ്ടു കൊല്ലമായി നടന്നു വന്നു കൊണ്ടിരുന്ന ഒരു ഏകാംഗ സമരത്തെ നാളിതു വരെ അവഗണിച്ചിരുന്ന പോലീസ് ഇപ്പോൾ കൗണ്ടർ ആക്രമണവുമായി വന്നിരിക്കുന്നതിൽ കൗതുകം തോന്നുന്നു . ശ്രീജിത്ത് എന്ന ഒരു നാട്ടുമ്പുറത്തുകാരൻ  ചെറുപ്പക്കാരൻ വിചാരിച്ചാൽ കേരളത്തിൽ ഒരു പുണ്ണാക്കും ചെയ്യാൻ കഴിയില്ല എന്ന ഭാവമായിരുന്നില്ലേ നാളിതു വരെ പാറശാലയിലെ പോലീസിനുണ്ടായിരുന്നത് ? ശ്രീജിത്ത്,  പോലീസ് കംപ്ലയിന്റ് അതോറിറ്റിയിൽ പരാതി നൽകിയതോടെ പോലീസിന്റെ മട്ടും ഭാവവും മാറിത്തുടങ്ങി . അവിടെ നിന്നും പൊലീസിനെതിരായ നിർദേശങ്ങൾ വന്നതോടെ നാരായണ…

"CBI യോ CIA യോ വന്നോട്ടെ, ഇരട്ടച്ചങ്കുള്ള കേരള പോലീസ് പതറുന്നതെന്തിന് ?"

പാതാളത്തിൽ നിന്നും പതിമൂന്നാമന് പടികയറാൻ കഴിയുമോ ?

കേരളം എവിടെയൊക്കെ ഒന്നാമതെത്തുമോ അതൊക്കെ അടിയന്തിരമായി അച്ചു നിരത്താൻ നിരവധിപേർ മത്സരിക്കുന്നതായി അറിയാം . പക്ഷെ പടി തെറ്റി പാതാളത്തിൽ വീണു പോയ കേരളത്തെ രക്ഷപെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ ‘ഞാൻ നന്നാവൂല ‘ എന്നതാണ് സർക്കാരിന്റെ ഇപ്പോഴത്തെയും ഭാവം . ഇന്നലെ (9 .1 .18 ) കേന്ദ്ര വാണിജ്യ മന്ത്രാലയം ഡൽഹിയിൽ ഒരു യോഗം വിളിച്ചു . സംസ്ഥാനങ്ങളിൽ നിന്നും എങ്ങനെ കയറ്റുമതി വർദ്ധിപ്പിക്കാം എന്നതായിരുന്നു യോഗത്തിന്റെ ആലോചനാ വിഷയം . അതോടൊപ്പം കയറ്റുമതിക്ക് അനുയോജ്യമായ സാഹചര്യം എത്രത്തോളം ഓരോ സംസ്ഥാനവും നടപ്പിൽ വരുത്തി എന്ന കാര്യവും ഒരു റാങ്ക് രൂപേണ പ്രഖ്യാപിക്കും എന്നും കേന്ദ്രം അറിയിച്ചിരുന്നു . ഓരോ സംസ്ഥാനത്തെയും വ്യവസായ മന്ത്രി…

"പാതാളത്തിൽ നിന്നും പതിമൂന്നാമന് പടികയറാൻ കഴിയുമോ ?"