23000 ടിഇയൂ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞത്തേക്ക് !

വിഴിഞ്ഞത്തടുക്കാനുള്ള 23000 കണ്ടെയ്നർ കപ്പാസിറ്റി ഉള്ള കപ്പലിന്റെ നിർമ്മാണം കൊറിയയിൽ പുരോഗമിക്കുന്നു.  ഈ വലിപ്പമുള്ള 11 കപ്പലുകളുടെ ഓർഡർ നൽകിയിരിക്കുന്നത് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി(MSC) എന്ന ആഗോള ഭീമനാണ്. ഇതിൽ 6കപ്പലുകളുടെ നിർമ്മാണം കൊറിയയിലെ സാംസങ് ഹെവി ഇൻഡസ്ട്രീസും അഞ്ചു കപ്പലുകളുടേതു ദേവു ഷിപ്പിംഗ് മറൈൻ എഞ്ചിനീറിംഗുമാണ് ഏറ്റെടുത്തിട്ടുള്ളത്.  2019-20 വർഷങ്ങളിൽ എല്ലാ കപ്പലുകളും നീറ്റിലിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.    യാത്ര തുടങ്ങിക്കഴിഞ്ഞാൽ ഈ കപ്പലുകൾ ഇന്ത്യയിൽ ആകെ വിഴിഞ്ഞത്തു മാത്രമാകും പ്രവേശിക്കുക.  ഒരു പക്ഷെ സിംഗപ്പൂരിനും യൂറോപ്പിനും ഇടയിലുള്ള ഏക ഇടത്താവളവും വിഴിഞ്ഞമായിരിക്കും.  അത്തരം ഒരു യാത്രാപഥത്തിലേക്കാണ് വിഴിഞ്ഞം പൂർത്തിയായി വരുന്നത്. നിലവിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ 21,413 കണ്ടെയ്നർ ശേഷിയുള്ള OOCL…

"23000 ടിഇയൂ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞത്തേക്ക് !"

എന്നാപ്പിന്നെ ഈ ‘പാവങ്ങൾ’ക്കു കൂടി അതങ്ങു പതിച്ചു കൊടുത്താലോ ?!

കാലിഞ്ചു മണ്ണിനു വേണ്ടി മനുഷ്യർ കോടതി കയറിയിറങ്ങുന്ന നാട്ടിൽ ഇതാ 30,000 ഏക്കർ ഭൂമി കോടതി തന്നെ ചിലർക്ക് വിട്ടു കൊടുക്കുന്നു.  ഹാരിസൺ മലയാളം എന്ന കമ്പനിക്കാണ് അങ്ങനെ ഒരു ബമ്പർ ലോട്ടറി ഇക്കഴിഞ്ഞ ദിവസം അടിച്ചത്.  30,000 ഏക്കറിന്റെ സ്ഥാനത്തു അമ്പതോ നൂറോ ഏക്കറിന് വല്ല പ്രസക്തിയുമുണ്ടോ ? അത്തരത്തിൽ ഇടുക്കി ജില്ലയിലെ ചില ‘പാവങ്ങൾ’ കുറെ കാലമായി കയ്യേറ്റക്കാരെന്നു ചിത്രീകരിച്ച് കേസ് നടത്തിക്കൊണ്ടിരിക്കയാണ്.  എന്തിനാണ് ആ ‘പാവങ്ങളെ’ ഇങ്ങനെ  ബുദ്ധിമുട്ടിക്കുന്നത് ? അവർക്കു കൂടി അതങ്ങു പതിച്ചു കൊടുത്തു കൂടെ ഏമാന്മാരെ ? അതിൽ വയലിക്കടവ് എസ്റ്റേറ്റിൽ  15 പേർ കൂടി ചേർന്ന് കൈയേറിയത് വെറും 50 ഏക്കർ,  ജോളി പോൾ എന്നയാൾ…

"എന്നാപ്പിന്നെ ഈ ‘പാവങ്ങൾ’ക്കു കൂടി അതങ്ങു പതിച്ചു കൊടുത്താലോ ?!"

ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും?!

ബ്രേക്കിംഗ് ബിഗ് ന്യൂസ് ! ഈ വരുന്ന ഓണക്കാലത്ത് വിഴിഞ്ഞം അന്തർദേശീയ തുറമുഖത്ത് ആദ്യ കപ്പലടുപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് കരാറേറ്റെടുത്തിരിക്കുന്ന അദാനി ഗ്രൂപ്.  കമ്പനിയുടെ ഉടമ ഗൗതം അദാനി നൽകിയ വാക്ക് എങ്ങനെയും പാലിക്കണമെന്ന നിർദേശം വിഴിഞ്ഞത്ത് എത്തിക്കഴിഞ്ഞു. പോർട്ട് പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കാൻ പിന്നെയും മാസങ്ങൾ എടുക്കുമെങ്കിലും ഒരു കപ്പലെങ്കിലും,  അദാനി പറഞ്ഞ 1000 മത്തെ ദിവസത്തിനുള്ളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ.  1 കിലോ മീറ്റർ ബ്രേക്ക് വാട്ടർ,  400 മീറ്റർ ബെർത്ത് എന്നിവയാണ് ആദ്യ കപ്പലടുപ്പിക്കുന്നതിന് അത്യാവശ്യമായി പൂർത്തിയാക്കേണ്ടത്.  ഈ ലക്ഷ്യം1000 മത്തെ ദിവസമായ വരുന്ന സെപ്റ്റംബർ ഒന്നാം തിയതിക്കുള്ളിൽ  പൂർത്തിയാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഇവിടുള്ള അദാനി ടീം.  പ്രധാന…

"ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും?!"

ചിദംബരാദികളുടെ കേന്ദ്ര തലോടൽ എന്തിനു വേണ്ടിയാണ് ?

കഴിയുന്നതും പളനിയപ്പൻ ചിദംബരത്തിന് ഇപ്പോൾ കേന്ദ്ര ബിജെപി സർക്കാരിനെ തലോടിയെ മതിയാകു.  കാരണം മകൻ കാർത്തിയെ വലിയ പരിക്കില്ലാതെ ജയിലിൽ നിന്നും സിബിഐയുടെ കയ്യിൽ നിന്നും ഊരിയെടുക്കണം.  അതിനു വേണ്ടി അച്ഛൻ ചിദംബരം  തന്നെ സുപ്രീം കോടതിയിൽ നേരിട്ടു ഹാജരായി.  കുറെ പറട്ട മീനവർകളെ കൊന്നു കുഴിച്ചു മൂടിയാലും വേണ്ടില്ല മകനെ കൊത്തിപ്പറിക്കാൻ ആർക്കും വിട്ടു കൊടുക്കരുത്.  അതിനു വേണ്ടിയാണ് ആരെയും നോവിക്കാതെ ഒരു ഓഖി റിപ്പോർട്ട് രൂപം കൊണ്ടത്. ഓഖി മുന്നറിയിപ്പ് സംസ്ഥാനങ്ങൾക്ക്  നേരത്തെ കൊടുക്കാൻ കഴിഞ്ഞില്ല , അതുകൊണ്ടു സംസ്ഥാനങ്ങൾക്ക് യാതൊരു മുന്നറിയിപ്പും ജനങ്ങൾക്കു കൊടുക്കാൻ കഴിഞ്ഞില്ല . ചുഴലിക്കാറ്റ് പെട്ടെന്ന് തീവ്രത കൈവരിച്ചതു കാരണം കാലാവസ്ഥ വകുപ്പിന് അത് മുൻകൂട്ടി കണ്ടെത്താൻ…

"ചിദംബരാദികളുടെ കേന്ദ്ര തലോടൽ എന്തിനു വേണ്ടിയാണ് ?"