ഖത്തർ ഖൽബ്‌ തുടിക്കുന്നു തുളുമ്പുന്നു

ഖത്തർ നെഞ്ച് നിവർത്തി നിന്ന് പോരാടാൻ തന്നെ തീരുമാനിച്ചു കഴിഞ്ഞു . നാളിതുവരെ ദുബായ് പോർട്ടിന്റെ ചിറകിനടിയിൽ ഒതുങ്ങിക്കൂടി ഇരുന്നതിന്റെ കുറ്റബോധം അവരെ വേട്ടയാടിത്തുടങ്ങി . നാളെ 7 .5 .18  മുതൽ അവർ പുതിയ ഒരു കപ്പൽ സർവീസ് കൂടി ആരംഭിക്കുകയാണ് . ഹമദ് പോർട്ടിൽ നിന്നും പുറപ്പെടുന്ന  കണ്ടെയ്നർ കപ്പൽ രണ്ടു ദിവസത്തിനകം ഇറാഖിലെ ഉം ഖ്‌അസാർ തുറമുഖത്തടുക്കും . ഉപരോധം തങ്ങളുടെ വീറും വാശിയും കൂട്ടിയെന്നു മിലാഹ പ്രതിനിധികൾ പറഞ്ഞു . അതായത് പേർഷ്യൻ മേഖലയിൽ ദുബായിക്ക് ശക്തമായ മത്സരം ഉറപ്പായെന്നു സാരം .

Share This:

Leave a Reply

Your email address will not be published.