ചീറ്റിത്തുടങ്ങിയ തലസ്ഥാനത്തെ ടൂറിസം സീസൺ !

ഗംഭീരമായ ടൂറിസം തുടക്കമായിരുന്നു . വന്ന കപ്പൽ വന്ന പാടെ തന്നെ മടങ്ങിപ്പോയി! അതിനും വേണം ഒരു യോഗം . ഞായറാഴ്ച കൊച്ചിയിലെത്തിയ ‘ബോധിക’ എന്ന ക്രൂയിസിങ് കപ്പൽ ഇന്ന് രാവിലെയാണ് വിഴിഞ്ഞത്തെത്തിയത് . സ്വീകരിക്കാൻ വലിയൊരു പട വണ്ടികളും സന്നാഹങ്ങളും എത്തിയെങ്കിലും ഒരാൾ പോലും ഇതെഴുതുന്നതുവരെ പുറത്തിറങ്ങിയിട്ടില്ല . കടൽ അല്പം ക്ഷോഭിച്ചിരിക്കുന്നതിനാൽ ടൂറിസ്റ്റുകളെ പുറത്തിറക്കണ്ടായെന്നു അധികൃതർ തീരുമാനിച്ചു എന്നതാണ് ഔദ്യോഗിക വിശദീകരണം . പുറത്തിറക്കാതിരുന്നത് എന്തായാലും വളരെ നന്നായി . അത്ര ഗംഭീര ഒരുക്കങ്ങൾ ആണ് വിഴിഞ്ഞത്തു അധികൃതർ നടത്തിയത് . ആ ഒരുക്കങ്ങൾ കണ്ടു കൊച്ചി പോർട്ടുകാർ ഇപ്പോൾ നാണിക്കുന്നുണ്ടാകും . അവർക്കു കുറച്ചു കഥകളിയും ശിങ്കാരി മേളവുമൊക്കെയേ ഒരുക്കാൻ കഴിഞ്ഞുള്ളു . വിഴിഞ്ഞത്തെ കാഴ്ചകളായിരുന്നു യഥാർത്ഥ ടൂറിസം കാഴ്ചകൾ ! ടൂറിസ്റ്റുകൾ വന്നിറങ്ങി കസ്റ്റംസ് ക്ലിയറൻസ് , എമിഗ്രേഷൻ എന്നിവ നടത്തേണ്ട സ്ഥലങ്ങളാണ് മുകളിൽ കാണുന്നത് . ഈ വിവരങ്ങൾ കപ്പലിനുള്ളിൽ എത്തിയതാണ് പരിപാടി ഉപേക്ഷിക്കാൻ കാരണമായതെന്നാണ് നാട്ടുകാരുടെ പക്ഷം . അപ്പോഴും അവിടെ സുഗന്ധപൂർണ്ണമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു എന്നാണു പോർട്ട് അധികൃതരുടെ വിശദീകരണം . സത്യം പ്രേക്ഷകർ തന്നെ തീരുമാനിച്ചു കൊള്ളുക.

 

 

Share This:

Leave a Reply

Your email address will not be published.