എൻ ടി വിക്കും ഇമ്പാക്റ്റോ?!

മന്ത്രിക്കു ചുവന്ന പൂ കൊടുത്തത് കൊണ്ടാകാം നടപടി വേഗത്തിൽ തന്നെ ഉണ്ടായി.  ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ലാബ് വില വിവരപ്പട്ടിക  ഒടുവിൽ നാട്ടുകാരെ ഇന്ന് അറിയിച്ചു. ഇന്നലെ ചൂണ്ടിക്കാട്ടിയ അൾട്രാ സൗണ്ട് സ്‌കാനിങ്ങിനു 400 രൂപയാണ് നിരക്കെന്നു അവർ സമ്മതിച്ചു. ഇതേ സേവനത്തിനു സ്വകാര്യ സ്ഥാപനം ഇന്നലെ ചോദിച്ചത് 750 രൂപയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ കുറിച്ചുള്ള കുറിപ്പടികളാണ് സർക്കാർ വിലാസം അപ്പോത്തിക്കരികൾ ജനങ്ങൾക്കു നൽകേണ്ടത്. ഇതൊക്കെ അന്വേഷിക്കുന്ന ഒരു സർക്കാർ ഇവിടെ ഉണ്ടെന്നു അറിഞ്ഞാൽ തന്നെ കുറെയൊക്കെ മാറ്റം വരും. മുഖ്യ മന്ത്രി ഇന്നലെ സന്ദർശിച്ച സർക്കാർ പ്രസ്സിൽ  ഒരു പക്ഷെ സർക്കാർ കുറിപ്പടികൾ കൂട്ടിയിട്ടുണ്ടാകാം. കത്തിച്ചോ ലേലത്തിലോ പോകുന്നതിനു മുൻപ് അതൊക്കെ…

"എൻ ടി വിക്കും ഇമ്പാക്റ്റോ?!"

മന്ത്രിക്കും ഒരു ചുവന്ന പൂവ്!

ഇന്നലെ ഡോക്ടർമാരുടെ ദിവസമായിരുന്നല്ലോ.  ഡോക്ടർമാർക്ക് പലരും ഓടി നടന്നു പൂക്കൾ സമ്മാനിക്കുന്നത് കണ്ടിരുന്നു.  ഒന്നും കാണാതെ ആരും ഒന്നും ചെയ്യില്ല എന്ന ലോക നിയമം വെറുതെ ഓർത്തതല്ല.  തലസ്ഥാനത്തെ സർക്കാർ വിലാസം ആയുർവേദ ആശുപത്രിയിലെ കുറിപ്പടി കിട്ടിയപ്പോൾ പൂക്കൾ എവിടെ  നിന്നൊക്കെയാണ് വന്നത് എന്ന് ഊഹിച്ചെടുക്കാൻ വലിയ ബ്രില്ലിയൻസിന്റെ ഒന്നും ആവശ്യമില്ല എന്നോർമ്മവന്നു. അതിനിടക്ക് നമ്മുടെ ആരോഗ്യ മന്ത്രി സമഗ്ര ആരോഗ്യ പദ്ധതി കൊണ്ടുവരുമെന്ന് ഇന്നലെത്തന്നെ പറയുകയും ചെയ്തു.  എന്താണാവോ ഈ സമഗ്രം? ഇതിനു മുമ്പിരുന്ന ഇടതു വനിത ആരോഗ്യ മന്ത്രിയും ഇത് പോലെ എന്തൊക്കൊയോ അഞ്ചു വർഷക്കാലം മംഗ്ലീഷിലും അല്ലാതെയും  പറഞ്ഞു നടന്നു കാലം കഴിച്ചു.  എന്തു പദ്ധതി വന്നാലും കൊള്ളാം അതിനു മുമ്പ്…

"മന്ത്രിക്കും ഒരു ചുവന്ന പൂവ്!"