പാതാളത്തിൽ നിന്നും പതിമൂന്നാമന് പടികയറാൻ കഴിയുമോ ?

കേരളം എവിടെയൊക്കെ ഒന്നാമതെത്തുമോ അതൊക്കെ അടിയന്തിരമായി അച്ചു നിരത്താൻ നിരവധിപേർ മത്സരിക്കുന്നതായി അറിയാം . പക്ഷെ പടി തെറ്റി പാതാളത്തിൽ വീണു പോയ കേരളത്തെ രക്ഷപെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ ‘ഞാൻ നന്നാവൂല ‘ എന്നതാണ് സർക്കാരിന്റെ ഇപ്പോഴത്തെയും ഭാവം . ഇന്നലെ (9 .1 .18 ) കേന്ദ്ര വാണിജ്യ മന്ത്രാലയം ഡൽഹിയിൽ ഒരു യോഗം വിളിച്ചു . സംസ്ഥാനങ്ങളിൽ നിന്നും എങ്ങനെ കയറ്റുമതി വർദ്ധിപ്പിക്കാം എന്നതായിരുന്നു യോഗത്തിന്റെ ആലോചനാ വിഷയം . അതോടൊപ്പം കയറ്റുമതിക്ക് അനുയോജ്യമായ സാഹചര്യം എത്രത്തോളം ഓരോ സംസ്ഥാനവും നടപ്പിൽ വരുത്തി എന്ന കാര്യവും ഒരു റാങ്ക് രൂപേണ പ്രഖ്യാപിക്കും എന്നും കേന്ദ്രം അറിയിച്ചിരുന്നു . ഓരോ സംസ്ഥാനത്തെയും വ്യവസായ മന്ത്രി…

"പാതാളത്തിൽ നിന്നും പതിമൂന്നാമന് പടികയറാൻ കഴിയുമോ ?"

നിർമ്മലയായ സീതാരാമനും തരൂർ തങ്കക്കുടവും !

കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെത്തി കയ്യടി വാങ്ങിയ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ എന്തോ മഹത്തായ കാര്യം ചെയ്തു എന്ന മട്ടിലാണ് സംസാരിച്ചു മടങ്ങിയത്.  കേരളത്തിൽ വന്നു സാധാരണ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന കേന്ദ്ര നേതാക്കളിൽ നിന്ന്‌ വ്യത്യസ്തമായി ഇരു സർക്കാരുകളുടെയും നിസ്സഹായത തുറന്നു സമ്മതിച്ചിട്ടാണ് അവർ മടങ്ങിയത്.  കാലാവസ്ഥ മുന്നറിയിപ്പുകൾ കിട്ടുന്ന മുറക്ക് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൈമാറാറുണ്ട്,  അവരും അതുപോലെ തന്നെ ചെയ്യാറുണ്ട്,  അതിൽ വീഴ്ച പറ്റിയിട്ടില്ല എന്നു പറഞ്ഞു ജാമ്യമെടുത്തു പോകാവുന്നതാണോ ഓഖി വിഷയം ? ഇന്നലത്തെ (4.12.17) കണക്കു പ്രകാരം ഔദ്യോഗിക            മരണ സംഖ്യ 25 ആണെങ്കിലും സ്ഥിരീകരിക്കാത്ത കണക്കുകൾ 100ൽ  ഏറെയാണ് .…

"നിർമ്മലയായ സീതാരാമനും തരൂർ തങ്കക്കുടവും !"

പൊതുപ്പണം പൊതുമേഖല തന്നെ കൊള്ളയടിച്ചാലോ ?!

യുവ രാജന്റെ മൂന്നാമത്തെ ചോദ്യം മണ്ടന്മാരായ മലയാളികളെ കൂടി ഉദ്ദേശിച്ചുള്ളതാണ്.  ചോദ്യം മലയാളികളോട് നേരിട്ടല്ല ചോദിച്ചത്,  പ്രധാന മന്ത്രിയോട് ചോദിച്ച ചോദ്യത്തിൽ കേരളവും പെട്ടു പോയി എന്നു മാത്രം. ഗുജറാത്തിലെ തെരഞ്ഞെടുപ്പു രംഗമാണ് പശ്ചാത്തലം.  3 രൂപയ്ക്കു വൈദ്യുതി കൊടുക്കാമായിരുന്ന സ്ഥാനത്തു ഇപ്പോൾ സംസ്ഥാനം യൂണിറ്റിന് 24 രൂപ കൊടുത്തു സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നാണത്രെ വൈദ്യുതി വാങ്ങുന്നത്. ഇതു ആരെ സഹായിക്കാനാണ് എന്നതാണ് ഗുജറാത്ത് മുഖ്യ മന്ത്രിയായിരുന്ന മോദിയോട് രാഹുൽ രാജന്റെ ചോദ്യം.  പ്രധാന മന്ത്രി ഇതിനു എന്തെങ്കിലും മറുപടി നൽകിയതായി ഇതുവരെ വ്യക്തതയില്ല.  എന്നാൽ വ്യക്തതയുള്ള വേറെ ചില കാര്യങ്ങൾ കേരളീയർ ഈ സമയത്തു അറിയാതെ പോകുന്നത് ശരിയല്ല.ദിവസേന ഒരു കോടി രൂപ വീതം വെറുതെ…

"പൊതുപ്പണം പൊതുമേഖല തന്നെ കൊള്ളയടിച്ചാലോ ?!"

ഭഗവാൻ കനിഞ്ഞാലും പൂജാരി കനിയില്ല !

പലതവണ പറഞ്ഞു കഴിഞ്ഞതാണെങ്കിലും പിന്നെയും പിന്നെയും പറയാതെ നിവൃത്തിയില്ലാതെ വരുന്നതു കൊണ്ടു പറഞ്ഞു പോകുന്നതാണ്.  ആനക്ക് ആനയുടെ വലിപ്പം അറിയില്ലെങ്കിലും അമേരിക്കക്കാരന് അത് എളുപ്പം തിരിച്ചറിയും.  ആ തിരിച്ചറിവ് മാരിടൈം എക്സിക്യൂട്ടീവ് എന്ന അമേരിക്കൻ മാസിക ഇങ്ങനെ എഴുതിവച്ചത് ഇക്കഴിഞ്ഞ ദിവസമാണ്.  “Future mega ships sailing to the north American east coast and Europe from Asian ports such as Vizhinjam, Colombo, and Singapore would provide future business for the future twin channels of the Suez Canal, perhaps with a wetted cross section increased from 1006 square meters…

"ഭഗവാൻ കനിഞ്ഞാലും പൂജാരി കനിയില്ല !"