വയലാർ അവാർഡ് നേടിയിട്ടും വിഴിഞ്ഞം വിഖ്യാതമാകാതെ പോയി !

സുഗന്ധി എന്ന ആണ്ടാൾ ദേവ നായകിയുടെ കഥ പറഞ്ഞ ടി ഡി രാമകൃഷ്ണൻ വയലാർ അവാർഡു ജേതാവാകുമ്പോൾ സന്തോഷിക്കുന്ന നമ്മൾ,  ദേവനായകിയുടെ തറവാടു തട്ടകം തകർന്നു കിടക്കുന്നതിൽ ആരെങ്കിലും വേദനിക്കുന്നുണ്ടോ ? രാമകൃഷ്ണനോട് ഒടുങ്ങാത്ത ആദരവുണ്ടെങ്കിലും തകർന്നു പോയ തറവാടിനെക്കുറിച്ചോർക്കുമ്പോൾ ചങ്കൊന്നു പിടഞ്ഞു പോകുന്നു.  കാരണം തോറ്റു തുന്നം പാടുന്ന ഒരു രാജ്യത്തിന്റെ പതർച്ചയുടെ തുടർച്ചയായ കാരണങ്ങൾ നാം പഠിക്കാതെ പിന്നെയും പലരും ‘മോടി’ നടിക്കുന്നു.   ഏറ്റവും ഒടുവിൽ പ്രധാന മോടിക്കാരനായ സാക്ഷാൽ നരേന്ദ്ര മോദിയെ സാക്ഷി നിർത്തി അമേരിക്കൻ അജാനു ബാഹുക്കൾ ഇന്ത്യൻ കോട്ടയിലോട്ടു മൂന്നു ഗോളുകൾ നിറയൊഴിക്കുമ്പോൾ നമ്മുടെ തോൽവി തുടരുന്നു എന്നു മാത്രമേയുള്ളു. പക്ഷെ നമ്മൾ തോൽക്കാൻ നേരത്തെ തീരുമാനിച്ചവരാണ്.  ലോകത്തിലെ…

"വയലാർ അവാർഡ് നേടിയിട്ടും വിഴിഞ്ഞം വിഖ്യാതമാകാതെ പോയി !"

അനുഭവ സാക്ഷിയും തോട്ടി മുതലും

ഒരു 37 കാരന് ‘വെളിപാടിന്റെ പുസ്തകം’ തുറന്നു കിട്ടാൻ പത്തു കൊല്ലമെടുത്തു എന്നു മാത്രമല്ല കടലേഴും കടക്കേണ്ടിയും വന്നു.  ഒടുവിൽ അമേരിക്കയിലെ പ്രിൻസ്റ്റൻ സർവ്വകലാശാല വിദ്യാർത്ഥികളുടെ മുമ്പിൽ മനസ്സു തുറക്കുമ്പോൾ അദ്ദേഹം കിരീടം നഷ്ടപ്പെട്ട ‘രാഹുൽ കുമാരൻ’ മാത്രമായി ചുരുങ്ങിപ്പോയി. കഴിഞ്ഞ പത്തെഴുപതു കൊല്ലക്കാലത്തെ ഇന്ത്യാ ഭരണ ചരിത്രത്തിൽ അപൂർവമായി ലഭിച്ച ഒരൊഴിവു കാലത്തു രാഹുൽ കുമാരന് ബോധോദയമുണ്ടായി.  2014 ൽ കേന്ദ്ര കോൺഗ്രസ്‌ ഭരണകൂടത്തിനുണ്ടായ തകർച്ചക്ക് കാരണം കണ്ടെത്താൻ രാഹുൽ കുമാരന് മൂന്നു കൊല്ലത്തിൽ അധികം വേണ്ടി വന്നു എന്നു മാത്രമല്ല കടലും കടക്കേണ്ടി വന്നു.  സർവ്വകലാശാലയിലെ പുതു തലമുറയോട് രാഹുൽ കുമാരൻ മൊഴിഞ്ഞ ചില മൊഴി മുത്തുകൾ ചില്ലിട്ടു സൂക്ഷിക്കേണ്ടത് തന്നെയാണ്. “നാട്ടിൽ…

"അനുഭവ സാക്ഷിയും തോട്ടി മുതലും"

നാഗന്മാർ പത്തി താഴ്ത്തുമ്പോൾ തലയുയർത്തുന്നൊരാൾ !

വരുന്ന ക്രിസ്തുമസ്സ് നാളുകളിൽ വടക്കു കിഴക്കൻ ഇന്ത്യയിലെ നാഗന്മാർക്കു മനഃപരിവർത്തനമുണ്ടാകുമ്പോൾ ആഹ്ലാദിക്കുന്നൊരാൾ നമ്മുടെ ഇടയിലുണ്ട്.  പതിറ്റാണ്ടുകൾക്ക് മുമ്പു നാഗാലാൻഡ് മണ്ണിൽ പയറ്റിപ്പടയെടുത്ത  ഒരു ജീവിതത്തിന്റെ ഉടമയാണ് തലസ്ഥാനത്തെ ആൽബി ഡിക്രൂസ്.  രാജ്യത്തെ പ്രഥമ രാഷ്ട്രപതിയിൽ നിന്നും അശോക ചക്രം സ്വീകരിക്കുമ്പോൾ മംഗളം നേരാൻ സാക്ഷാൽ പ്രധാന മന്ത്രി ജവഹർ ലാൽ നെഹ്‌റു തന്നെ സന്നിഹിതനായിരുന്നു.  അപൂർവമായ അംഗീകാരങ്ങളും അഭിനന്ദനങ്ങളും ഏറ്റു വാങ്ങിയ ആൽബിയെ പിറന്ന നാടു പോലും വേണ്ടത്ര പരിഗണിച്ചില്ല. അതാണ് ആൽബിയുടെ വിധി വൈപരീത്യം ! അശോക ചക്ര നേടുന്ന ആദ്യ മലയാളി കൂടിയാണ് ആൽബി എന്നറിയുമ്പോഴാണ് ഒരു ജനത അദ്ദേഹത്തോട് കാട്ടിയ അവഗണനയുടെ ചിത്രം പൂർത്തിയാകുന്നത്.  1960കളിലെ പട്ടാളക്കഥകളിലെ ഒരേടിനു ആൽബി സാക്ഷിയായിരുന്നു.…

"നാഗന്മാർ പത്തി താഴ്ത്തുമ്പോൾ തലയുയർത്തുന്നൊരാൾ !"

നീതിപാലകരെ, ഇതു നേരത്തെ ആയിക്കൂടായിരുന്നോ ?

ഇക്കഴിഞ്ഞ ജനുവരി 11 നാണ് തലസ്ഥാനത്തെ ലോ അക്കാദമിയിൽ വിദ്യാർത്ഥികൾ സമരമാരംഭിക്കുന്നത്.  സമരത്തിൻറെ പതിനൊന്നാം നാൾ അന്നത്തെ പ്രിൻസിപ്പൽ ലക്ഷ്മി നായർ വാർത്താ സമ്മേളനം നടത്തി.  യാതൊരു കാരണവശാലും പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും രാജി വക്കില്ല എന്നവർ അന്നു തീർത്തു പറഞ്ഞു. പിന്നീട് ഫെബ്രുവരി എട്ടു വരെ കേരളം ലോ അക്കാദമിയെ ജാഗ്രതയോടെ നിരീക്ഷിക്കുകയായിരുന്നു.  ഒരു വിധത്തിൽ ലക്ഷ്മി നായർ രാജി വക്കാതിരുന്നത് നന്നായി.  അതുകാരണം മാറാല പിടിച്ചു കിടന്ന പല രേഖകളും വസ്തുതകളും പുറം ലോകം അറിയാൻ അതു നിമിത്തമായി.  പിഎസ് നടരാജ പിള്ള എന്ന വലിയ ഒരു മനുഷ്യൻ തീരെ ചെറിയ പുഴുവായി ഇവിടെ ജീവിച്ചു മരിച്ച വിവരം പുതിയ തലമുറയും പഠിക്കാനിടയായി.  ഒരു…

"നീതിപാലകരെ, ഇതു നേരത്തെ ആയിക്കൂടായിരുന്നോ ?"