ചാണ്ടിമാർ വെറും ചണ്ടികളായി തീരുന്നതല്ല കേരളത്തിന്റെ വിഷയവും വിഷമവും

ഇതു വെറും പേരുദോഷം മാത്രമല്ല,  ചാണ്ടികളുയർത്തുന്നത് ചാവദോഷങ്ങൾ കൂടിയാണ്.  ഒരാൾ കായൽ നികത്തിയെങ്കിൽ മറ്റെയാൾ ഒരു പെണ്ണിനെ ‘നിലത്തിരുത്തിച്ചു ‘! രണ്ടും നാറിയ കഥകൾ തന്നെ.  അല്ലെങ്കിലും ചണ്ടികളെന്നാൽ നാറുന്നതാണെന്നു തിരിച്ചറിയാൻ പലരും ആദ്യം ശ്രമിക്കാറില്ല.  നാറ്റം പെരുകി വരുമ്പോഴാണ് പലരും മൂക്കു പൊത്തുന്നതും വാലിൽ തൂക്കിയെടുത്തെറിയുന്നതും.  ആ നാറ്റക്കഥകൾക്കിടയിൽ നാട്ടിലും വീട്ടിലും  നറുമണം പരത്തിയിരുന്ന പലരും പാതാളം മുട്ടെ മുങ്ങിത്താഴുന്നത് വാർത്തയല്ലാതായി തീരും.  കൃത്യം ഒരു മാസത്തിനു മുമ്പു നമ്മളിൽ പലരും പരതിയ ഒരു വാർത്തയുണ്ടായിരുന്നു.  ഒരു മലയാളി ക്യാപ്റ്റൻ നയിച്ച കപ്പൽ ഫിലീപ്പിൻസ് കടലിൽ മുങ്ങിപ്പോയ വാർത്ത.  ഒരു മാസം പിന്നിടുമ്പോൾ ആ സംഭവം ഇന്നും തിരിച്ചു വരാത്തവരുടെ കുടുംബങ്ങളുടെ മാത്രം നൊമ്പരവും…

"ചാണ്ടിമാർ വെറും ചണ്ടികളായി തീരുന്നതല്ല കേരളത്തിന്റെ വിഷയവും വിഷമവും"

രണ്ടാമിടം കഴിഞ്ഞ് മൂന്നാമിടത്തിൽ മുങ്ങിത്താഴുന്നവർ

മലയാള പത്രങ്ങളിൽ ഈ ദിവസങ്ങളിൽ വന്ന പ്രവാസികളെ കുറിച്ചുള്ള മുഖ്യ മന്ത്രിയുടെ  ചില സ്‌പോൺസേർഡ്  മൊഴി മുത്തുകൾ ഇങ്ങനെയൊക്കെയാണ്. മലയാളികളുടെ രണ്ടാമിടം ഏതെന്നു ചോദിച്ചാൽ അർത്ഥശങ്കക്കിടയാകാത്ത വിധം പറയാൻ കഴിയുന്ന ഭൂമികയാണ് അറേബ്യൻ നാടുകൾ.  ഓരോ വർഷവും കേരളത്തിലേക്കൊഴുകുന്ന വിദേശ നാണ്യത്തിന്റെ അളവ് ഒരു ലക്ഷം കോടിയിലേറെയാണ്.  കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നിസ്തുലമായ സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളെ തൊട്ടറിയുക എന്നതു സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്വമാണ്.  പ്രവാസികൾ അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്നവും പരിഹരിക്കാൻ മുഖ്യ മന്ത്രിയുടെ ഓഫീസിൽ തന്നെ സംവിധാനം ഉണ്ടാക്കും.  നോർക്കയുടെ പ്രവർത്തനം വിപുലപ്പെടുത്തി പ്രവാസികളുടെ നാനാവിധമായ പ്രശ്നങ്ങൾ സമൂലമായി പരിഹരിക്കും.  ഏതു സാഹചര്യത്തിലും പ്രവാസികളുടെ കൂടെ സർക്കാരുണ്ടാകും.  നല്ല ജോലി കിട്ടാതിരിക്കുക,  കിട്ടിയ…

"രണ്ടാമിടം കഴിഞ്ഞ് മൂന്നാമിടത്തിൽ മുങ്ങിത്താഴുന്നവർ"

ബഡായി ബംഗ്ലാവ് കളിക്കാനാണോ മുഖ്യ മന്ത്രി ബഹറിനിൽ പോയത് ?

ലൈഫ് ഓഫ്  പൈ’ യിൽ കണ്ടതു പോലെ കുറച്ചു മീനുകളെങ്കിലും പറന്നു വന്നിരുന്നെങ്കിൽ എന്ന് നമ്മുടെ കഥാനായകൻ മനക്കോട്ട കെട്ടിത്തുടങ്ങി.  അതി കഠിനമായ വിശപ്പു വരുമ്പോൾ ചുറ്റിലുമുള്ള നീലക്കടലിന്റെ നിറം ഭയാനകമായ ഒരു കടുവാ രൂപം പൂണ്ടു വരുന്നതായി സന്തോഷിന് പലപ്പോഴും അനുഭവപ്പെട്ടു.  ഷാർജാ കടൽത്തിരകൾ സന്തോഷിന്റേയും കൂട്ടുകാരുടെയും തിരക്കഥ എഴുതിത്തുടങ്ങിയിട്ട് ആറുമാസങ്ങൾ ആകാൻ പോകുന്നു. ആദ്യമൊക്കെ കടൽപ്പരപ്പിന്റെ കരുണയില്ലാത്ത ഗർജ്ജനം വിറപ്പിച്ച,  ഭീതിയും നൊമ്പരവും സന്തോഷിന്റെ ജീവിതത്തെ സ്തബ്ധമാക്കിക്കളഞ്ഞിരുന്നു.  ഇന്നാ നൊമ്പരം കടലാഴങ്ങളിൽ കറങ്ങി വരുന്ന ഒരു സുനാമിയായി സന്തോഷ് കരുതി വക്കുന്നു.  ഇപ്പോൾ സന്തോഷിന്റെ എതിർവശത്തു കൊല്ലാൻ കാത്തുനിൽക്കുന്നത്   ബംഗാൾ കടുവയല്ല,  കടുവയേക്കാൾ കഠിന ഹൃദയരായ കുറെ കശ്‌മലന്മാരാണ്  കേരളത്തിലെ ആ…

"ബഡായി ബംഗ്ലാവ് കളിക്കാനാണോ മുഖ്യ മന്ത്രി ബഹറിനിൽ പോയത് ?"

കാനഡയിൽ കാക്കത്തൊള്ളായിരം കനകാവസരങ്ങൾ !

ഇതാണ് ആ പരസ്യം.  ഗൾഫ് മങ്ങിത്തുടങ്ങിയപ്പോൾ പുതിയ മരുപ്പച്ചകൾ തേടുന്ന മലയാളിയുടെ മുമ്പിൽ പുതിയ സാധ്യതകൾ ചിലർ തുറന്നിട്ടു കൊടുക്കുകയാണ്.  ഒരുമാതിരിപ്പെട്ട കേരളീയർക്കൊക്കെ വേണമെങ്കിൽ പോകാമെന്നാണ് വാഗ്ദാനം.  ഒറ്റ വ്യവസ്ഥ,  കയ്യിൽ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വേണം.  ജോലിയൊക്കെ അവിടെ പോയി സ്വയം കണ്ടുപിടിച്ചു കൊള്ളണം.  ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള കാനഡയിൽ ജനങ്ങൾ കേരളത്തിന്റെ അത്രയേ വരൂ.  വർഷത്തിൽ ഭൂരിഭാഗം സമയവും വീഴുന്ന മഞ്ഞിനെ അതിജീവിച്ചു വേണം തൊഴിലെടുക്കാൻ.  ഇതിനൊക്കെ തയ്യാറുള്ളവർക്കു കബളിപ്പിക്കൽ ഇല്ലായെന്നുറപ്പ് വരുത്തി പോകാവുന്നതാണ്.  പക്ഷെ ഇവിടുത്തെ വിഷയം അതല്ല.  പത്തു ലക്ഷം രൂപയും നൽകി ഇരുപതു ലക്ഷത്തിന്റെ തണുപ്പ്  മടക്കി വാങ്ങാൻ തീരുമാനിക്കുന്നവർ മടങ്ങി വന്ന ഒരു മലയാളിയുടെ കഥ…

"കാനഡയിൽ കാക്കത്തൊള്ളായിരം കനകാവസരങ്ങൾ !"