അമ്പത്തിയാറിഞ്ചു കൊണ്ടു ആ ഗോളോ ഇ ഗോളോ അടിക്കാൻ കഴിയില്ല !

സ്വച്ഛ് ഭാരതം തുടങ്ങി സ്വസ്ഥതയില്ലാത്ത ഭാരതം വരെയുള്ള വിവിധ കലാപരിപാടികൾക്കൊടുവിൽ നൂറിൽ നൂറു ‘മാർക്കു’ വാങ്ങി മുന്നേറുന്ന ഒരു സർക്കാരാണ് കേന്ദ്രം വാഴുന്നത്.  വിമാനത്തിൽ നിന്നിറങ്ങാൻ നേരം കിട്ടാത്തത് കൊണ്ടാകാം പ്രധാന മന്ത്രിക്ക് മണ്ണിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാതെ പോയി.  തന്റെ ഡിജിറ്റൽ വളർച്ച മണ്ണിൽ എത്താതെ തലയ്ക്കു മുകളിലൂടെ കടന്നു പോകുന്നു എന്നതാണ് ഒടുവിലത്തെ കാഴ്ച.  ആ കാഴ്ച നേരിട്ടു കാണാൻ നിയോഗിക്കപ്പെട്ട അദ്ദേഹം അതിനു നിമിത്തമായ ലോക ഫുട്ബാൾ മേളക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് ഇന്ത്യ ഇത്തരം നാണം കെടുന്ന ലോക വേദികളിൽ ചെന്നു നാറരുത് എന്നു പല ആവർത്തി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാസ്തവത്തിൽ ഇതു കുട്ടിക്കുരങ്ങന്മാരെക്കൊണ്ട്…

"അമ്പത്തിയാറിഞ്ചു കൊണ്ടു ആ ഗോളോ ഇ ഗോളോ അടിക്കാൻ കഴിയില്ല !"

മുഖ്യൻറെ പുതിയൊരുപദേശക കസേരക്ക് കൂടി ചിന്തേരിട്ടു തുടങ്ങി!

ഉലകം നോക്കുന്ന മുഖ്യ മന്ത്രി ദയവു  ചെയ്ത് സ്വന്തം കാൽ കീഴിലോട്ടൊന്നു നോക്കാൻ തിരുവുള്ളമുണ്ടാകണം.  പലതും പയറ്റി പരാജയപ്പെട്ടതു കൊണ്ടാണല്ലോ മുഖ്യ മന്ത്രി ലോകത്തോട്  ഒരഭ്യര്ഥന ഇന്നലെ നടത്തിയത് ? ജൈവ മാലിന്യ സംസ്കരണത്തിനുള്ള വിജയകരമായ മാതൃക ലോകത്തിന്റെ ഏതു ഭാഗത്തുണ്ടെങ്കിലും ആ സാങ്കേതിക വിദ്യ കേരളത്തിൽ ലഭ്യമാക്കണമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. ഈ ഒരാഗോള അന്വേഷണത്തിന്  വേണമെങ്കിൽ മാലിന്യ സംസ്കരണ വിഷയത്തിൽ പ്രാവീണ്യം നേടിയ ഒരാഗോള പ്രതിഭയെ തന്നെ ഉപദേശകനോ ഉപദേശികയോ ആയി മുഖ്യ മന്ത്രിക്ക് നിയമിക്കാവുന്നതുമാണ്.  എല്ലാം നാട്ടുകാരുടെ ക്ഷേമത്തിനു വേണ്ടിയാണെന്ന് നാട്ടുകാർ കരുതിക്കൊള്ളും.  ഇന്നലെയാണ്,  ചവറു പെറുക്കാൻ നിയോഗിക്കപ്പെട്ട നാട്ടിലെ സകല തദ്ദേശ സ്ഥാപനങ്ങളും, ചവറിൻറെ പേരിൽ നിന്നു പിഴച്ചു പോകുന്ന…

"മുഖ്യൻറെ പുതിയൊരുപദേശക കസേരക്ക് കൂടി ചിന്തേരിട്ടു തുടങ്ങി!"

പിണറായിയെ മുഖ്യമന്ത്രിയാക്കിയ മാനിഫെസ്റ്റോ മറന്നോ ?

ഇങ്ങനെയൊക്കെയാണ് നമ്മൾ ഓരോ ഓരോ  കാര്യങ്ങൾ മാറ്റിയെടുക്കുന്നത്.  ആവശ്യങ്ങൾ,  അവ ആദ്യം വേണ്ടെന്നു പറഞ്ഞ ജനങ്ങളെക്കൊണ്ടു തന്നെ ഉന്നയിപ്പിക്കുക.  പിന്നെയും സർക്കാർ കാര്യങ്ങൾ വഷളാക്കുക.  അപ്പോൾ ജനങ്ങൾ നേരത്തെ വേണ്ടായെന്നു പറഞ്ഞ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്‌തു തുടങ്ങും.  അപ്പോഴും സർക്കാർ നിശബ്ദമായി ഇരിക്കുക,  അപ്പോൾ നേരത്തെ പറഞ്ഞ ആവശ്യങ്ങൾക്ക് വേണ്ടി ജനങ്ങൾ തെരുവിലിറങ്ങും.  ഇത്രയും ആയി കിട്ടിയാൽ സർക്കാരിന് കാര്യങ്ങൾ എളുപ്പമായി.  അത്തരം ഒരു തിരക്കഥ അണിയറയിൽ അണിയിച്ചൊരുക്കകയായിരുന്നോ എന്ന ഒരു സംശയം മുഖ്യ മന്ത്രിയുടെ പ്രസ്താവനയോടെ ഇപ്പോൾ ബലപ്പെടുന്നു.  നാളിതുവരെ പറഞ്ഞു വന്ന കാര്യങ്ങളിൽ നിന്നും നേരെ തലകുത്തി മറിയാൻ പറ്റിയ സമയമാണല്ലോ ഇപ്പോൾ ? കമാന്നൊരക്ഷരം പാർട്ടിക്കകത്തു നിന്നു പോലും ഒരാൾ…

"പിണറായിയെ മുഖ്യമന്ത്രിയാക്കിയ മാനിഫെസ്റ്റോ മറന്നോ ?"

മന്ത്രിമാർ തലകുമ്പിട്ടിറങ്ങുമ്പോൾ സലിം തല ഉയർത്തി നിൽക്കുന്നു !

കടം വാങ്ങിയ പണം തിരികെ  ചോദിക്കാനെത്തിയ പുരുഷനോട് “അപ്പോൾ എൻറെ കൂടെ കിടന്നുറങ്ങിയതിന്റെ പണം ആരു തരും” എന്ന മറു ചോദ്യമുന്നയിച്ച്‌ ആളുകളെ തന്ത്ര പൂർവം വിരട്ടുന്ന സ്ത്രീകൾ ആവശ്യത്തിനുള്ള നാട്ടിൽ മന്ത്രിമാർ അവരെ ഏൽപ്പിച്ച പണി ചെയ്തില്ലെങ്കിൽ എ കെ ശശീന്ദ്രനെ പോലെ പലരും ഇനിയും ശശിയാകും! ഒരു ചാനലും പെണ്ണും കൂടിയൊരുക്കിയ കെണിയിൽ വീണ് ഒരു മന്ത്രി തല കുമ്പിട്ടിറങ്ങുമ്പോൾ സലിം പള്ളിയാൽതെടി എന്ന സർക്കാർ ഗുമസ്തൻ ജനങ്ങളുടെ മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നു.  രാജി വച്ച മന്ത്രി തലസ്ഥാനത്തു നിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴിയിൽ മലപ്പുറത്തിറങ്ങിയാൽ സലീമിനെ കാണാം.  അങ്ങാടിപ്പുറം പഞ്ചായത്തിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം.  ഒരു സർക്കാർ ഉദ്യോഗസ്ഥൻ സർവീസിൽ എങ്ങനെ…

"മന്ത്രിമാർ തലകുമ്പിട്ടിറങ്ങുമ്പോൾ സലിം തല ഉയർത്തി നിൽക്കുന്നു !"