സിനിമയിലൂടെയും ത്വരിത പരിശോധന ആകാം !

വനത്തിൽ എത്തിപ്പെട്ട കുട്ടികൾ കണ്ടെത്തിയ അഴിമതി മാധ്യങ്ങളിലൂടെ അറിഞ്ഞ വിജിലൻസ് ഡയറക്ടർ അവരെ അഭിനന്ദിക്കാൻ നേരിട്ടെത്തുന്നു (സിനിമാക്കഥ സസ്പെൻസിൽ നിൽക്കുന്ന പശ്ചാത്തലത്തിൽ ലേഖകന്റെ മനോധർമ്മം അനുസരിച്ചു് കഥ വ്യാഖ്യാനിക്കുകയാണിവിടെ). ഡോ.  ജേക്കബ് തോമസ് ആദ്യമായി സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയല്ല,  മറിച്ച് വിജിലൻസ് ഡയറക്ടർ ആയി തന്നെ നമ്മുടെ മുൻപിൽ എത്തുന്നു. ജംഗിൾ.കോം എന്ന സിനിമയിലാണ് ജേക്കബ് തോമസ് ഇങ്ങനെ ഒരു ഡ്യൂവൽ ഐഡന്റിറ്റിക്കു വിധേയനാകുന്നത്.  അഴിമതിക്കെതിരെ ഏതു വേഷം കെട്ടാനും താൻ തയ്യാറാണ് എന്നു പൊതു ജനത്തെ അറിയിക്കാൻ കൂടിയാണ് അദ്ദേഹം ഈ സിനിമയിൽ മുഖം കാണിക്കുന്നത്.  സിനിമ വിജിലൻസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലെത്താൻ സഹായിക്കും എന്നതിന്റെ കൂടി അടിസ്ഥാനത്തിലാകും സർക്കാർ സിനിമയിൽ മുഖം കാണിക്കാൻ…

"സിനിമയിലൂടെയും ത്വരിത പരിശോധന ആകാം !"

ബിജെപി നിവേദനം മോദി ചുരുട്ടിക്കൂട്ടിയെറിഞ്ഞു !

പേരൂർക്കടയിലെ ഉപവാസം പ്രധാന മന്ത്രിയുടെ വീട്ടിലോട്ടു മാറ്റിയിട്ടും കാര്യമില്ല.  ബിജെപിക്കാർ കൊടുത്ത നിവേദനം മോദി കോഴിക്കോട് താമസിച്ച സ്ഥലത്തെ ചവറു കുട്ടയിൽ എങ്ങാനും കളഞ്ഞിരിക്കാം എന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് ഏറ്റവും ഒടുവിൽ വെളിപ്പെടുത്തി.  പ്രധാന മന്ത്രി കോഴിക്കോട് വന്നപ്പോൾ ബിജെപിയിലെ ചില ‘തിങ്ക് ടാങ്കു’കൾ  കേരളത്തിന്റെ വികസനത്തിനു വേണ്ടിയുള്ള മുപ്പതു നിർദേശങ്ങൾ  എഴുതി തയ്യാറാക്കി അദ്ദേഹത്തിന് സമർപ്പിച്ചു. 24.09.2016 ന് നൽകിയ ആ നിവേദനന്തിന്റെ പുറത്തു പ്രധാന മന്ത്രിയുടെ ഓഫീസ്  എന്ത്‌ നടപടി സ്വീകരിച്ചു എന്ന അന്വേഷണത്തിന് പരിശോധിച്ചു വരുന്നു എന്നതായിരുന്നു ഇന്നലെ വരെയുള്ള മറുപടി.  അതുകൊണ്ടാണ് ലോ അക്കാഡമി വിഷയത്തിൽ പേരൂർക്കടയിൽ ഉപവാസമിരിക്കുന്ന സംസ്ഥാന ബിജെപി നേതൃത്വം ഉപവാസ സമരം പ്രധാന മന്ത്രിയുടെ…

"ബിജെപി നിവേദനം മോദി ചുരുട്ടിക്കൂട്ടിയെറിഞ്ഞു !"

എന്തുട്ര ശവി ഇപ്പറേണത്, ഇൻറെ കാശ് പോയത് തന്നെ മിച്ചം !

ചിറമ്മൽ ഈനാശു പ്രാഞ്ചി പത്മശ്രീ ഇനത്തിൽ നഷ്ടമായ പണത്തെ കുറിച്ചു വാസു മേനോനോട് കയർക്കുന്ന രംഗം ഓർമ്മ വരുന്നു എങ്കിൽ അതു ചിലപ്പോൾ ഇന്ന് റിപ്പബ്ലിക്ക് ദിനമായതു കൊണ്ടായിരിക്കും.  കാശു നഷ്ടമാകുന്ന ഒരുമാതിരിപ്പെട്ട തൃശൂരുകാരൊക്കെ ഇങ്ങനെ തന്നെയാകും പ്രതികരിക്കുക.  കാശും പോയി കൈ പൊള്ളിയിരിക്കുന്നവരോട് കാര്യങ്ങളൊക്കെ നാളെ ശരിയാകും എന്നു പറഞ്ഞാൽ പൂരപ്പറമ്പിലെ തെറി കൂടി കേൾക്കേണ്ടി വരും.  അങ്ങനെ കാശു പോയ പുതിയ ‘പ്രാഞ്ചിയേട്ടൻ’ എന്നെ  തെറി പറഞ്ഞില്ലായെന്നു മാത്രമല്ല കുറച്ചു സൗഹൃദത്തോടെ ഫോൺ വക്കുകയും ചെയ്‌തു.  ഞങ്ങളുടെ സംഭാഷണത്തിന് പശ്ചാത്തലം ഒരുക്കിയത് തൃശ്ശൂരുകാരൻ വ്യവസായ മന്ത്രിയുടെ ‘റിപ്പബ്ലിക്ക് ദിന സന്ദേശ’മായിYരുന്നു. വ്യവസായികൾക്ക് വേണ്ടി മന്ത്രി പുതിയ നിയമം കൊണ്ടുവരാൻ പോകയാണത്രെ ! പല പല…

"എന്തുട്ര ശവി ഇപ്പറേണത്, ഇൻറെ കാശ് പോയത് തന്നെ മിച്ചം !"

വിവാദ പാറ്റൂർ ഭൂമി സർക്കാർ ഒടുവിൽ പാട്ടിലാക്കി.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു കുറെ ഒച്ചപ്പാടുണ്ടാക്കിയ തലസ്ഥാനത്തെ പാറ്റൂർ ഭൂമി ഒടുവിൽ സർക്കാറിന്റെ കൈവശത്തായി.  റവന്യു വകുപ്പിന്റെ കൈവശത്തിലായ 12.279 സെനറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തി വേലികെട്ടി മറക്കുകയും ചെയ്‌തു.  നഗരത്തിലെ ഒരു പ്രമുഖ ബിൽഡർ നിർമ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയം സർക്കാർ പുറമ്പോക്കു ഭൂമി കൂടി വളഞ്ഞെടുത്തു എന്ന പരാതി വ്യാപകമായി ഉയർന്നു.  ഏകദേശം 16 സെൻറ് ഭൂമി അന്യാധീനപ്പെട്ടു എന്നായിരുന്നു ആക്ഷേപം.  കളക്ടർ ഉൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥർ പ്രതികളും സാക്ഷികളുമായി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു.  പ്രതിപക്ഷ നേതാവായിരുന്ന വി എസ്‌ അച്യുതാനന്ദൻ ഈ വിഷയത്തിൽ ഇടപെട്ടു..  മാത്രമല്ല പൊതുമുതൽ സ്വകാര്യ വ്യക്തികൾക്കു മറിച്ചു കൊടുക്കുന്ന സർക്കാർ എന്ന അപഖ്യാതി കഴിഞ്ഞ സർക്കാരിന് മേൽ ചാർത്താനും…

"വിവാദ പാറ്റൂർ ഭൂമി സർക്കാർ ഒടുവിൽ പാട്ടിലാക്കി."