പടച്ചട്ട കുതിർന്നു പോയ പടയൊരുക്കം !

കുറെ മത്സ്യത്തൊഴിലാളികളെ കുത്തുപാളയെടുപ്പിച്ചിട്ടാണെങ്കിലും കുരുത്തം കെട്ട ഒരു കൂട്ടം ഇപ്പോഴുംജാള്യം മറക്കാൻ കഴിയാതെ  ഞെളിഞ്ഞു നടപ്പുണ്ട്.  സരിതയുടെ നാറിയ അടിപ്പാവാട പടച്ചട്ടയാക്കി മാറ്റിയവർ ! പടയൊരുക്കം പോലും,  ആരോട് യുദ്ധം ചെയ്യാനാണ് പടയുമായി പുറപ്പെട്ടത് ? കാസർഗോഡ് നിന്നും തലസ്ഥാനം വരെ ‘പട’ നയിക്കുമ്പോൾ അതു നിലവിലുള്ള സംസ്ഥാന സർക്കാരിനെതിരെ എന്നു തന്നെ വേണം നമ്മൾ കരുതാൻ.  കഴിഞ്ഞ അഞ്ചു കൊല്ലക്കാലവും അഭിസാരികമാരെ അലങ്കാരമായി കൊണ്ടു നടന്നവർക്കു ഇപ്പോൾ ഇരിക്കപ്പൊറുതിയില്ലാതായി.  അങ്ങനെയാണ് പടയൊരുക്കവുമായി ഇറങ്ങിപ്പുറപ്പെട്ടതു.  ജനങ്ങളെ കബളിപ്പിക്കാനുള്ള ആ ഒരു വിദ്യയെ പ്രകൃതിക്കു പോലും സഹിക്കാൻ കഴിഞ്ഞില്ല.  ജനങ്ങളുടെ നെഞ്ചത്ത് ധിക്കാരത്തോടെ നാട്ടിയ കൊടി തോരണങ്ങൾ പ്രകൃതി കശക്കിയെറിഞ്ഞു.  കഴിഞ്ഞ പത്തു കൊല്ലത്തെ യൂ പി…

"പടച്ചട്ട കുതിർന്നു പോയ പടയൊരുക്കം !"

കേന്ദ്ര പാർട്ടി മാത്രമല്ല വകുപ്പുകളും നാറിത്തുടങ്ങി !

ട്രെയിനിലെ ഭക്ഷണത്തെ കുറിച്ച് പിന്നെയും നമ്മൾ പരാതികൾ കേട്ടു തുടങ്ങുന്നു. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വരെ ഇടപെട്ടിട്ടും നേരെയാക്കാൻ കഴിയാത്ത മേഖലയാണ് റെയിൽവേയിലെ ഈ കൂട്ടു കച്ചവടം. ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടേണ്ട കേന്ദ്ര ഭരണത്തിന്റെ സംസ്ഥാന നടത്തിപ്പുകാർ ഇപ്പോൾ തലയിൽ മുണ്ടിട്ടു നടക്കയാണല്ലോ ? മെഡിക്കൽ കോളേജുകളും  പെട്രോൾ പമ്പുകളും പോലുള്ള വൻകിട മൊത്തക്കച്ചവടങ്ങൾ നിരവധി കിടക്കുമ്പോൾ റെയിൽവേയിലെ കട്ടങ്കാപ്പിയെ കുറിച്ച് അന്വേഷിക്കാൻ ആർക്കാണിവിടെ നേരം ? അങ്ങനെ ആരും പോരുമില്ലാത്ത റെയിൽവേ കാറ്ററിംഗ് കച്ചവടത്തിന്റെ തെളിവ് കണ്ടെത്താൻ നാട്ടുകാർ തന്നെ ഒടുവിൽ രംഗത്തെത്തി.  ഇക്കഴിഞ്ഞ ദിവസം തലസ്ഥാനത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിലെ പാന്ററി കാറിലേക്ക്   കയറ്റാൻ ഒരുക്കിവച്ച ഉരുപ്പടിയാണ് മേൽക്കാണിച്ചത്.…

"കേന്ദ്ര പാർട്ടി മാത്രമല്ല വകുപ്പുകളും നാറിത്തുടങ്ങി !"

വണ്ടികളിങ്ങനെ ചറപറാ ഇറക്കാമെന്നു പറഞ്ഞാൽ സമ്മതിക്കില്ല !

ഓ,  ഈ വിജിലൻസിനെക്കൊണ്ടു തോറ്റു പോകത്തെയുള്ളൂ.  നാട്ടിലെ ഒരു വ്യവസായത്തെ രക്ഷപെടുത്താമെന്നു വച്ചാൽ ഉടനെ വരും കുറെ അഴിമതികളും ആരോപണങ്ങളും പിന്നെ കുറെ പുണ്യാളന്മാരും.  ഏറ്റവും ഒടുവിൽ തലസ്ഥാനത്തെ കേരള ആട്ടോമൊബൈൽസ് എന്ന അന്താരാഷ്‌ട്ര കയറ്റുമതി സ്ഥാപനത്തിന്റെ വളയമാണ്   പഴയ ഒരണ്ടി മുതലാളിയെ  ഏൽപ്പിക്കാൻ വകുപ്പു മന്ത്രി  തീരുമാനിച്ചത്.  അപ്പോഴേക്കും മാധ്യമ സിണ്ടിക്കേറ്റുകൾ ചാടിയിറങ്ങി ഉപചാപക കഥകൾ പടച്ചു വിട്ടു തുടങ്ങി.  കേട്ട പാതി കേൾക്കാത്ത പാതി,  വകുപ്പു സെക്രട്ടറി ശുപാർശക്കടലാസ്‌ നേരെ വിജിലൻസിന്റെ കോർട്ടിലോട്ടാടിച്ചിട്ടു കൊടുത്തു. ഇത്രയും വലിയ ഒരു ദ്രോഹം വേറെ ചെയ്യാനുണ്ടോ സിക്രട്ടറി ? പൂർത്തിയായി വരുന്ന വിഴിഞ്ഞം മദർ പോർട്ടു വഴി ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള…

"വണ്ടികളിങ്ങനെ ചറപറാ ഇറക്കാമെന്നു പറഞ്ഞാൽ സമ്മതിക്കില്ല !"

ആക്കുളം ഈക്കുളം അഴിമതിയുടെ ആറാട്ടുകുളം !

മറ്റൊരു ടൂറിസം പദ്ധതി കൂടി ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടു.  ഏതാണ്ട് അഞ്ചു കോടി രൂപ കൂടി പാഴാകാൻ സാധ്യതയുള്ള ഒരു പദ്ധതിയല്ലായെന്നു തെളിയിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.  ആക്കുളം പദ്ധതിയുടെ രണ്ടാം ഘട്ട വികസനമാണ് ഇന്നലെ ആരംഭിച്ചത്. ആരുടെ വികസനമാണ് ഇതിലൂടെയൊക്കെ നടപ്പാക്കുന്നത് എന്നറിയാൻ നാട്ടുകാർക്ക് ആഗ്രഹമുണ്ട്.  പ്രവർത്തി ചെയ്യുന്ന കരാറുകാർക്കാണോ  അതോ കരാറു കൊടുക്കുന്ന ഉദ്യോഗസ്ഥർക്കാണോ അതോ മറ്റു വല്ലവർക്കുമാണോ നേട്ടമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയാൽ കൊള്ളാം.  ഇപ്പോൾ പ്രഖ്യാപിച്ച 5 കോടിയുടെ വികസന പ്രവർത്തനം നടപ്പാക്കുന്നതിനോടൊപ്പം അതിന്റെ നടത്തിപ്പും മെയ്ന്റനൻസും കൂടി കരാറിന്റെ ഭാഗമാക്കണം.  അല്ലെങ്കിൽ ഇന്ന് നടപ്പാക്കുന്ന പദ്ധതികളുടെ പുറത്തു തന്നെ പുതിയ പദ്ധതികൾ ഈ സർക്കാരിന് തന്നെ തുടങ്ങി വക്കേണ്ടി വരും.  അതാണ് ഇന്നലെ…

"ആക്കുളം ഈക്കുളം അഴിമതിയുടെ ആറാട്ടുകുളം !"