പിണറായി കണ്ണന്താനത്തെ കാണുമ്പോൾ നാട്ടുകാർ കാണുന്നത്‌ ?

മുഖ്യ മന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രിയായി ചുമതലയേറ്റെടുത്ത അൽഫോൺസ് കണ്ണന്താനത്തെ നേരിൽക്കണ്ടഭിനന്ദിച്ചതിൽ അപാകത കാണുന്നവരുണ്ട്.  പക്ഷെ അത്‌ മുഖ്യ മന്ത്രി നടത്തിയ ഒരു ചെറിയ നയതന്ത്ര വിജയമായിട്ടു വേണം നമ്മൾ വിലയിരുത്താൻ .  കാരണം കണ്ണന്താനം, 2014 മുതൽ  ശൂന്യമായിക്കിടന്ന കേന്ദ്ര ക്യാബിനെറ്റിലെ കേരളത്തിന്റെ പ്രാധിനിത്യമാണ് നികത്തിയത്.  കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ടു പ്രധാനപ്പെട്ട വകുപ്പുകളാണ് അദ്ദേഹം ഇനിയുള്ള നാളുകളിൽ കൈകാര്യം ചെയ്യാൻ പോകുന്നത്.  അതുകൊണ്ടു തന്നെ അദ്ദേഹത്തോട് മാത്രമല്ല കേന്ദ്ര സർക്കാരുമായും നല്ല ബന്ധം പുലർത്തേണ്ടത് നമ്മുടെ ആവശ്യമാണ്.  മുഖ്യ മന്ത്രി കണ്ണന്താനത്തെ കാണാതിരുന്നാലും അദ്ദേഹം പ്രധാന മന്ത്രി വിചാരിച്ചാൽ 2019 മേയ് മാസം വരെ മന്ത്രിയായി തുടരും.  അക്കാലത്തിനിടക്ക് സംസ്ഥാനത്തിനനുകൂലമായി പരമാവധി നേട്ടങ്ങൾ…

"പിണറായി കണ്ണന്താനത്തെ കാണുമ്പോൾ നാട്ടുകാർ കാണുന്നത്‌ ?"

സാക്ഷാൽ ഇ. ശ്രീധരൻ തന്നെ വിമർശിക്കപ്പെടുന്നു !

അട വച്ചിരിക്കുന്ന മുട്ടകളിൽ എത്രയെണ്ണം വിരിയും എത്രയെണ്ണം ചാപിള്ളകളായി തീരും എന്ന് അടയിരിക്കുന്ന കോഴിക്കു പോലും ഉറപ്പു പറയാൻ കഴിയാത്ത ഒരവസ്ഥ പോലെയാണ് നമ്മുടെയൊക്കെ കാര്യം.  വീട്ടിൽ നിന്നും രാവിലെ ഇറങ്ങുന്ന നമ്മൾ ഒരു വണ്ടിയുടെയും അടിയിൽ പെടാതെ തിരിച്ചു വീട്ടിലെത്തുമെന്നു യാതൊരു ഉറപ്പുമില്ലാത്ത കാലം,  സ്കൂളിൽ പറഞ്ഞു വിട്ട മകൾ പീഡിപ്പിക്കപ്പെടാതെ വീട്ടിലെത്തുമെന്നു പ്രതീക്ഷയില്ലാത്ത കാലം,  രാവിലെ ഇങ്ങോട്ടു പോന്ന വഴി വൈകുന്നേരം ഹർത്താലുകാർ കെട്ടിയടക്കാതെ തുറന്നു വക്കുമോ എന്നുറപ്പില്ലാത്ത കാലം,  ഇങ്ങനെയൊരു കാലത്ത് എങ്ങനെയാണ് അടവെച്ച മുട്ടകൾ മാത്രം എല്ലാം വിരിഞ്ഞിരിക്കും എന്ന് വാശിയോടെ ഉറപ്പു പറയാൻ കഴിയുക ? കാര്യങ്ങളെല്ലാം സാഹചര്യങ്ങൾക്കും അവയുടെ സന്ദര്ഭങ്ങൾക്കും വിട്ടുകൊടുത്തു ജീവിക്കാൻ വിധിക്കപ്പെട്ട ഒരു സാമൂഹ്യ…

"സാക്ഷാൽ ഇ. ശ്രീധരൻ തന്നെ വിമർശിക്കപ്പെടുന്നു !"

വാർഷികം കൊഴുക്കട്ടെ, നായകൾ ഭരിക്കട്ടെ, ഇതു പുരോഗമന പുഷ്കല കാലം !

ചോരച്ചാലുകൾ നീന്തിക്കയറിയ പ്രസ്ഥാനം നാടു വാഴുമ്പോൾ നാട്ടുകാർ ചോരപ്പുഴയിൽ പിടഞ്ഞു മരിക്കുന്നു.  ഏറ്റവും ഒടുവിൽ തലസ്ഥാനത്തു പുല്ലുവിള എന്ന തീരദേശ ഗ്രാമത്തിൽ രണ്ടാമതൊരാൾ കൂടി നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.  കേവലം 50 വയസ്സു മാത്രം പ്രായമുള്ള ഒരു പുരുഷനു പോലും രക്ഷപെടാൻ കഴിയാത്ത വിധം അപകടകാരികളായ നായകളുടെ തലസ്ഥാനമായി കേരളം മാറിയിരിക്കുന്നു.  അരങ്ങു വാഴുന്ന നായകൾക്കു മുൻപിൽ ഭരണകൂടം മാത്രമല്ല പോലീസും പട്ടാളവും പഞ്ചായത്തും കോടതികളും വിറങ്ങലിച്ചു നിൽക്കുന്നു.  സ്വത്തൊന്നുമില്ലാത്ത ജോസിനെ പോലുള്ള പൗരന്മാരുടെ ജീവൻ പോലും സംരക്ഷിക്കാൻ കഴിയാത്ത ഭരണ തമ്പുരാക്കന്മാരെ നിങ്ങളെക്കൊണ്ട് ഈ നാടിന് എന്താണ് ഗുണം ?  നായകളെ പേടിച്ചിട്ടു പുറത്തിറങ്ങാൻ പറ്റാതെ വിഷമിക്കുന്ന അവസ്ഥ കൊടി വച്ച കാറിൽ കറങ്ങുന്നവർക്കു…

"വാർഷികം കൊഴുക്കട്ടെ, നായകൾ ഭരിക്കട്ടെ, ഇതു പുരോഗമന പുഷ്കല കാലം !"