ഈ വിമാനത്തിന് ഉടയോനുണ്ടോ?

കളിത്തോക്കിന്റെ ഉടയോനെ തേടിയുള്ള മാന്നാർ മത്തായിയുടെ ഈ അന്വേഷണത്തിന് പ്രത്യേകിച്ചു് ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല.  പക്ഷെ കളിത്തോക്കിന്റെ സ്ഥാനത്തു ഒരു കളിവിമാനമായാലോ? അത്തരത്തിൽ കളിവിമാനത്തിനു ഒരു പുതിയ ഉടയോനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സേവന നികുതി വിഭാഗം. വിജയ് മല്യ ആകാശത്തുകൂടെ കളിച്ചു പറന്നു നടന്ന A319 എയർ ബസ് സ്വകാര്യ വിമാനമാണ് രണ്ടാമതും ലേലത്തിൽ വച്ചിരിക്കുന്നത്.  150 കോടി കിട്ടുമെന്ന പ്രതീക്ഷയിലാണ് വകുപ്പ് ആദ്യം ലേലം നടത്തിയത്.  അന്ന് താല്പര്യം കാണിച്ചെത്തിയ യൂ  എ ഇ യിലെ അൽന എയ്‌റോ ഡിസ്ട്രിബൂഷൻ കമ്പനി നൽകിയ ഓഫർ ആകട്ടെ കേവലം 1. 09 കോടി രൂപയും. 150 കോടിയുടെ സ്ഥാനത്തു ഒരു കോടിക്ക് വിമാനം വിൽക്കാൻ…

"ഈ വിമാനത്തിന് ഉടയോനുണ്ടോ?"

കായിക മന്ത്രിക്ക് ഇനി നാവു പിഴക്കില്ല

അങ്ങനെ ഡോ. പി എസ്‌ ശ്രീകല സാക്ഷരതാ സമിതിയുടെ ഡയറക്ടർ ആയി നിയമിതയായി. ചിലർ വാലു പൊക്കുമ്പോഴേ കാര്യം പിടികിട്ടും. എന്നാലും ഇത്ര വേഗത്തിൽ ജൻഡർ അവകാശം സ്ഥാപിച്ചെടുക്കുമെന്നു ഞങ്ങളെ പോലുള്ള വിവരദോഷികൾ നിരീച്ചിരുന്നില്ല. ഇനി സാക്ഷരത വരമൊഴിയായിട്ടു മാത്രമാവില്ല എന്ന് ചുരുക്കം. അതായിരുന്നു  ശ്രീകല മാഡത്തിന്റെ കസർത്ത്. ശ്രീകലയെ മറക്കാറായിട്ടില്ല, സാക്ഷാൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി നാല്പതു മിനിറ്റോളും സ്വാഗത കസർത്ത് നടത്തിയ മഹിളാമണി രത്നം, ഇനി നാട്ടുകാരെ സാക്ഷരത മാത്രമല്ല പ്രാക്ഷരതയും പഠിപ്പിക്കും. പ്രാക്ഷരത എന്നാൽ പത്രക്കാരെയും ടീവിക്കാരെയും കാണുമ്പോൾ മന്ത്രിമാർ എങ്ങിനെയൊക്കെ മറുപടികൾ നൽകണം, പ്രസംഗങ്ങളിൽ എങ്ങിനെ നാവു പിഴ ഒഴിവാക്കാം തുടങ്ങിയവയുടെ പരിശീലനമായിരിക്കും.  നാല്പതു മിനിറ്റു സ്വാഗതകത്തി സഹിച്ചിരിക്കുന്നതിനു ഇടയിൽ തന്നെ…

"കായിക മന്ത്രിക്ക് ഇനി നാവു പിഴക്കില്ല"

തിരോന്തരം കോർപറേഷൻ ‘ശരിയാക്കി’തുടങ്ങി.

എന്താ ഹൈക്കോടതി പറഞ്ഞത് ? മാലിന്യങ്ങൾ എവിടെയും ഇട്ടു കത്തിക്കരുത്. ആദ്യത്തെ ഒന്നു രണ്ടു ദിവസം കോർപറേഷൻ അനുസരണയുള്ള കുഞ്ഞാടായി. ദിവസങ്ങൾ പിന്നിട്ടപ്പോൾ ദേ പിന്നെയും തുടങ്ങി കത്തിക്കൽ. തലസ്ഥാന വിമാനത്താവളത്തിന് ചുറ്റുമാണ്  കോർപറേഷൻ ജീവനക്കാർ ഈ മാലിന്യ പൊങ്കാലയിടുന്നത്. ഹൈക്കോടതിയെ പോലും ധിക്കരിക്കുന്ന ഒരു മേയറും കോർപറേഷനും എന്തു സന്ദേശമാണ് പൊതുജനത്തിന് നൽകുന്നത്.  ഇതൊന്നും മര്യാദക്ക് ചെയ്യാൻ പറ്റാത്തവർ കുറഞ്ഞ പക്ഷം ആ കസേരയിൽ നിന്നെങ്കിലും ഇറങ്ങിപ്പോകണം. Share This:

"തിരോന്തരം കോർപറേഷൻ ‘ശരിയാക്കി’തുടങ്ങി."

പൊതുമേഖല…..തേങ്ങാക്കൊല!

സ്വപ്നാടകനല്ലാത്ത നമ്മുടെ ധനമന്ത്രി നിയമസഭയിൽ പറഞ്ഞ പ്രകാരം – “അഞ്ചു വര്ഷം കൊണ്ടു യൂ ഡീ എഫ് മരാമത്തിൽ ചെലവിട്ടത് 6200 കോടിയാണ്. ഞങ്ങൾ അത് 12000 കോടിയാക്കുന്നു. അഞ്ചു വര്ഷം കേരളത്തിൽ ഈ രീതിയിൽ  നിക്ഷേപം നടന്നാൽ എന്താണ് സംഭവിക്കുകയെന്നു വ്യക്തമാണ്.  പൊതു നിക്ഷേപം വർദ്ധിപ്പിക്കുകയും പൊതു വിദ്യാഭ്യാസ്സം, പൊതുമേഖല എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യും” ശക്തിപ്പെടുത്തിയ രണ്ടു പൊതുമേഖല കാണണോ? രണ്ടും എറണാകുളം ജില്ലയിലാണ്. ഒരെണ്ണം റയിൽവേ വക പൊതുമേഖല. എറണാകുളത്തു കൊതുകു വളർത്തൽ കേന്ദ്രങ്ങൾ തീരെ കുറവായതിനാലാണ് പൊതുമേഖലയിൽ ഇങ്ങനെ ഒരെണ്ണം സ്ഥാപിച്ചിരിക്കുന്നത്.  അതുപോലെ സ്ഥലലഭ്യത തീരെ ഇല്ലാത്ത നഗരത്തിൽ പശു വളർത്തൽ പ്രോത്സാഹിപ്പിക്കാൻ പൊതുമേഖലാ കെട്ടിടങ്ങളുടെ മുകളിൽ അതിവേഗ പുല്ലു വളർത്തൽ…

"പൊതുമേഖല…..തേങ്ങാക്കൊല!"