പരിപ്പുവട, ഉഴുന്നുവട, ബനാന ഫ്രൈ, ഇതു ചുവന്ന ബനാന റിപ്പബ്ലിക്ക് !!!!!

ഒരു ബനാന റിപ്പബ്ലിക്കിലെ കഥ പറയാൻ തുടങ്ങുകയാണ്.  ഇന്ന് (28.9.17) വൈകുന്നേരം tv18 എന്ന  മലയാള ചാനൽ സംഘടിപ്പിക്കുന്ന റൈസിംഗ് കേരള എന്ന വികസന സെമിനാറിൽ പങ്കെടുക്കാൻ ഈ എഴുത്തു തൊഴിലാളിക്ക് ഒരു ക്ഷണം ലഭിക്കുന്നു. മുഖ്യ മന്ത്രി,  ധനകാര്യ മന്ത്രി,  പ്രതിപക്ഷ നേതാവ്,  എംപി, എംഎൽഎമാർ,  വ്യവസായ പ്രമുഖർ തുടങ്ങിയവരൊക്കെ പങ്കെടുക്കുന്ന പരിപാടിയാണ് എന്നറിഞ്ഞപ്പോൾ ഒരു തയ്യാറെടുപ്പു നടത്തിയിട്ടു പോകാമെന്നു കരുതി കുറച്ചു ഫയലൊക്കെ തട്ടിപ്പെറുക്കിയെടുത്തു.  ഉദിച്ചുയരാൻ പോകുന്നതോ ഉദിച്ചുയർന്നു കൊണ്ടിരിക്കുന്നതോ ആയ കേരളത്തിന്റെ പ്രധാന വിഷയം തന്നെ അവതരിപ്പിക്കാൻ ആലോചിച്ചു.  അങ്ങനെ വിഴിഞ്ഞം മദർ പോർട്ടിന്റെ പശ്ചാത്തലത്തിൽ ഒരു ഗ്ലോബൽ മാരിടൈം സമ്മിറ്റ് സംഘടിപ്പിക്കണമെന്ന അഭ്യർത്ഥന  ഇക്കഴിഞ്ഞ മേയ് മാസം 26ന് മുഖ്യ…

"പരിപ്പുവട, ഉഴുന്നുവട, ബനാന ഫ്രൈ, ഇതു ചുവന്ന ബനാന റിപ്പബ്ലിക്ക് !!!!!"

വിഴിഞ്ഞം അഴിമതി, ഉദ്യോഗസ്ഥനെ അദാനി പുറത്താക്കി.

നാളിതുവരെ നമ്മൾ കേട്ടത് കരാറിലെ അഴിമതികൾ ആണെങ്കിൽ,  ഇതാ പദ്ധതി നടത്തിപ്പിലെ അഴിമതി കാരണം മുതിർന്ന ഉദ്യോഗസ്ഥനെ അദാനി മാനേജ്മെന്റ് പുറത്താക്കി വലിയ അഴിച്ചു പണി നടത്തി.  അഴിമതിക്ക് കാരണമായ സംഭവം എൻടിവി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. കാലവർഷം കവർന്നെടുത്ത ബ്രേക്‌വാട്ടർ നിർമ്മാണ തകരാർ എൻടിവിയാണ് ആദ്യമായി തെളിവ് സഹിതം റിപ്പോർട്ട് ചെയ്തത്.  ബ്രേക്ക് വാട്ടറിന്റെ ഏതാണ്ട് മധ്യ ഭാഗത്തായി സംഭവിച്ച തകർച്ച ജൂൺ ആറിന് മുകളിൽ കാണിച്ച ചിത്രത്തോടൊപ്പം എൻടിവി റിപ്പോർട്ആക്കിയിരുന്നു. പ്രത്യേകിച്ച് വിശദീകരണം നൽകാൻ വിസ്സമ്മതിച്ച അദാനി ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ നേതൃത്വത്തിന്റെ നിലപാട് ചൂണ്ടിക്കാട്ടി അന്നത്തെ റിപ്പോർട്ട് അവസ്സാനിപ്പിച്ചതിങ്ങനെയാണ് – ‘പക്ഷെ ഈ ചിത്രങ്ങളോട് ഇനിയുള്ള ദിവസങ്ങളിൽ അവർ പ്രതികരിച്ചേ പറ്റൂ. ”…

"വിഴിഞ്ഞം അഴിമതി, ഉദ്യോഗസ്ഥനെ അദാനി പുറത്താക്കി."

ആക്കുളം ഈക്കുളം അഴിമതിയുടെ ആറാട്ടുകുളം !

മറ്റൊരു ടൂറിസം പദ്ധതി കൂടി ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടു.  ഏതാണ്ട് അഞ്ചു കോടി രൂപ കൂടി പാഴാകാൻ സാധ്യതയുള്ള ഒരു പദ്ധതിയല്ലായെന്നു തെളിയിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.  ആക്കുളം പദ്ധതിയുടെ രണ്ടാം ഘട്ട വികസനമാണ് ഇന്നലെ ആരംഭിച്ചത്. ആരുടെ വികസനമാണ് ഇതിലൂടെയൊക്കെ നടപ്പാക്കുന്നത് എന്നറിയാൻ നാട്ടുകാർക്ക് ആഗ്രഹമുണ്ട്.  പ്രവർത്തി ചെയ്യുന്ന കരാറുകാർക്കാണോ  അതോ കരാറു കൊടുക്കുന്ന ഉദ്യോഗസ്ഥർക്കാണോ അതോ മറ്റു വല്ലവർക്കുമാണോ നേട്ടമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയാൽ കൊള്ളാം.  ഇപ്പോൾ പ്രഖ്യാപിച്ച 5 കോടിയുടെ വികസന പ്രവർത്തനം നടപ്പാക്കുന്നതിനോടൊപ്പം അതിന്റെ നടത്തിപ്പും മെയ്ന്റനൻസും കൂടി കരാറിന്റെ ഭാഗമാക്കണം.  അല്ലെങ്കിൽ ഇന്ന് നടപ്പാക്കുന്ന പദ്ധതികളുടെ പുറത്തു തന്നെ പുതിയ പദ്ധതികൾ ഈ സർക്കാരിന് തന്നെ തുടങ്ങി വക്കേണ്ടി വരും.  അതാണ് ഇന്നലെ…

"ആക്കുളം ഈക്കുളം അഴിമതിയുടെ ആറാട്ടുകുളം !"

അമേരിക്കൻ പ്രസിഡന്റാണോ പ്രവാസിയാണോ നമുക്ക് പ്രധാനം?

അമേരിക്കൻ തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസം ഒരു ചാനലിൽ നിന്നും എന്നെ വിളിച്ചു.  തെരെഞ്ഞുടുപ്പു ഫലത്തെ കുറിച്ചുള്ള വിശകലനത്തിൽ പങ്കെടുക്കണം.  അമേരിക്കൻ തെരഞ്ഞെടുപ്പിനെ കുറിച്ച് കാര്യമായ  അറിവില്ലെന്നും ഒഴിവാക്കണമെന്നും ഞാൻ പറഞ്ഞു.  തെരെഞ്ഞെടുപ്പിൽ വലിയ താല്പര്യം കാട്ടാതിരുന്ന ഞാൻ അമേരിക്കയിലെ പ്രധാനപ്പെട്ട രണ്ട്‌ സംസ്ഥാനങ്ങളെ കുറിച്ച് ഈ ദിവസങ്ങളിൽ കൂടുതൽ പഠിക്കാൻ ശ്രമിക്കയായിരുന്നു. ന്യൂ യോർക്കും ന്യൂ ജേഴ്സിയുമായിരുന്നു ആ സംസ്ഥാനങ്ങൾ.  അവിടെ ഡെമോക്രാറ്റ് ആണോ റിപ്പബ്ലിക്കാനാണോ ജയിക്കാൻ പോകുന്നത് എന്നതായിരുന്നില്ല കൗതുക വിഷയം.  രണ്ട്‌ സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പോർട്ട് ഓഫ് ന്യൂയോർക് ആൻഡ് ന്യൂജേഴ്‌സി ആണ് ആകർഷക വിഷയങ്ങളിൽ ഒന്ന്‌.  മറ്റൊന്ന് പോർട്ടും ലിൻഡ് ഹർസ്‌റ് എന്ന സ്ഥലവും തമ്മിലുള്ള അകലം കണ്ടു…

"അമേരിക്കൻ പ്രസിഡന്റാണോ പ്രവാസിയാണോ നമുക്ക് പ്രധാനം?"