നാടുകടത്തിയവരുടെ നാടകാഭാസങ്ങൾ !

അടിക്കുറിപ്പില്ലായിരുന്നെങ്കിൽ സോളാർ കമ്മീഷനു മുമ്പിലാവും ഉമ്മൻ ചാണ്ടിയുടെ ഈ നിൽപ്പെന്നു നമ്മൾ ഇപ്പോൾ കരുതും.  അത്രക്കാശ്വാസമാണ് സോളാർ റിപ്പോർട്ട് അദ്ദേഹത്തിന് ഇപ്പോൾ നൽകിയിരിക്കുന്നത്.  സ്വന്തം ഓഫീസു പോലും മര്യാദക്ക് നോക്കാൻ കഴിയാത്ത ഒരു മുഖ്യ മന്ത്രിയാണല്ലോ കഴിഞ്ഞ അഞ്ചു കൊല്ലക്കാലം കേരളം വാണത് എന്നോർക്കുമ്പോൾ ഇതുപോലെ എന്തൊക്കെ അപകടങ്ങൾ ആ കാലത്തു സംഭവിച്ചിരിക്കാം എന്നൊന്ന് ആലോചിച്ചു പോകുന്നു.  പക്ഷെ അതൊക്കെ മറന്നുള്ള മുൻ മുഖ്യൻറെ ഈ നിൽപ്പ് കാണുമ്പോൾ മറ്റു ചില കപട നാടകങ്ങളാണ് ഓർമ്മ വരുന്നത്.  സ്വദേശാഭിമാനിയെ നാടുകടത്തിയതിന്റെ ഓർമ്മയിൽ പുളകിതരാകുന്ന  ജനാധിപത്യ തമ്പുരാക്കന്മാർ ഈ സമയത്തു രാജഭരണ കിങ്കരന്മാരെ തെറി പറയുന്നുണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾക്കു കൂടി മറുപടി പറയണം. തൊണ്ണൂറുകളുടെ തുടക്കത്തിൽ നാടുകടത്തൽ…

"നാടുകടത്തിയവരുടെ നാടകാഭാസങ്ങൾ !"